മേഘാലയ പുതിയ ചീഫ് സെക്രട്ടറിയായി കണ്ണൂർ സ്വദേശി ഡോ. ഷക്കീൽ അഹമ്മദ്
text_fieldsഡോ. ഷക്കീൽ അഹമ്മദ്
കണ്ണൂർ: മേഘാലയ ചീഫ് സെക്രട്ടറിയായി കണ്ണൂർ മരക്കാർകണ്ടി സ്വദേശി ഡോ. ഷക്കീൽ അഹമ്മദ് ഈ മാസം 30ന് ചുമതലയേൽക്കും. നിലവിൽ ആഭ്യന്തര വകുപ്പ് ചുമതലയുള്ള അഡീഷനൽ ചീഫ് സെക്രട്ടറിയാണ്. നിലവിലെ ചീഫ് സെക്രട്ടറി ഡൊണാൾഡ് ഫിലിപ്പ് സ്ഥാനമൊഴിയുന്ന ഒഴിവിൽ സെപ്റ്റംബർ 30ന് ഷക്കീൽ അഹമ്മദ് സ്ഥാനമേൽക്കും. ജലവിഭവ വകുപ്പിന്റെയും സി.ആർ.എസിന്റെയും അധിക ചുമതല വഹിക്കുന്നതിനൊപ്പം റവന്യൂ ബോർഡ് സെക്രട്ടറിയുമായി പ്രവർത്തിക്കുന്നുണ്ട്.
ഹോമിയോ ഡോക്ടറായി സേവനമനുഷ്ഠിക്കുന്നതിനിടയിലാണ് 1995ൽ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റിവ് സർവിസിലേക്ക് പ്രവേശിച്ചത്. അസം-മേഘാലയ കേഡർ ഉദ്യോഗസ്ഥനാണ്.
കണ്ണൂർ ജില്ലയിൽനിന്ന് ചീഫ് സെക്രട്ടി പദവിയിലെത്തുന്ന ആദ്യ വ്യക്തിയാണ് ഷക്കീൽ അഹമ്മദ്. കേന്ദ്ര സർക്കാറിൽ വിവിധ വകുപ്പ് മോധാവിയായും മൻമോഹൻ സിങ്ങിന്റെയും നരേന്ദ്ര മോദിയുടെയും കാലയളവിൽ പ്രധാനമന്ത്രിയുടെ ഓഫിസ് ഡയറക്ടറായും മോസ്കോയിൽ ഇന്ത്യൻ എംബസി ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.
വെത്തിലപ്പള്ളി വയലിൽ തോട്ടത്തിൽ മുസ്തഫയുടെയും കണ്ണൂർ സിറ്റി സ്വദേശിനി ആയിഷാബിയുടെയും മകനാണ്. സഫീറ ഷക്കീലാണ് ഭാര്യ. അയിഷ ഫർഹീൻ ഷക്കീൽ, നേഹ നസ്നീൻ ഷക്കീൽ എന്നിവരാണ് മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

