‘അച്ഛേ ദിന്’ രാജ്യത്തിന്റെ പേടിസ്വപ്നമായി; വാഗ്ദാനങ്ങളെല്ലാം പൊള്ളയായ അവകാശവാദങ്ങളായി മാറിയെന്ന് ഖാർഗെ
text_fieldsന്യൂഡൽഹി: അധികാരമേറ്റ ശേഷമുള്ള 11 വര്‍ഷങ്ങള്‍ക്കുള്ളില്‍ മോദി സര്‍ക്കാര്‍ നല്കിയ വലിയ വാഗ്ദാനങ്ങളെല്ലാം പൊള്ളയായ അവകാശവാദങ്ങളായി മാറിയെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.
‘അച്ഛേ ദിന്’ എന്ന സ്വപ്നം രാജ്യത്തിന്റെ പേടിസ്വപ്നമായി. എല്ലാ രാജ്യങ്ങളുമായും ബന്ധത്തിൽ വിള്ളല്‍ വന്നു. ആര്.എസ്.എസ് ജനാധിപത്യ സ്ഥാപനങ്ങളെ കടന്നാക്രമിക്കുകയാണ്. രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥ തകര്‍ച്ചയിലാണ്. പണപ്പെരുപ്പം മൂർധന്യാവസ്ഥയിലെത്തി. തൊഴിലില്ലായ്മ വര്‍ധിച്ചു. മേക്ക് ഇന്‍ ഇന്ത്യ പരാജയമാണെന്നും അസമത്വം വര്‍ധിച്ചുവെന്നും ഖാർഗെ ചൂണ്ടിക്കാട്ടി.
രാജ്യത്തെ യുവജനങ്ങള്‍ക്കായി പ്രതിവര്‍ഷം രണ്ടുകോടി തൊഴിലുകളാണ് മോദി സര്‍ക്കാര്‍ വാഗ്ദാനം ചെയ്തത്. ഇതില്‍നിന്ന് കോടികള്‍ കാണാനില്ല. കര്‍ഷകരുടെ വരുമാനം ഇരട്ടിയാകുന്നതിനു പകരം അവര്‍ക്ക് റബര്‍ ബുള്ളറ്റുകള്‍ ഏല്ക്കേണ്ടിവന്നു. സമൂഹത്തിലെ പിന്നാക്ക വിഭാഗത്തിന് പ്രാതിനിധ്യം നഷ്ടമായി. സ്ത്രീകളുടെ സംവരണത്തിന് വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തി. 140 കോടി ജനങ്ങളിലെ എല്ലാ വിഭാഗങ്ങളും അപകടത്തിലാണെന്നും മോദി സര്‍ക്കാറിന്റെ 11ാം വാര്‍ഷിക വേളയില്‍ ഖാര്‍ഗെ എക്സിലിട്ട കുറിപ്പില്‍ പറയുന്നു.
രാജ്യത്തെ അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ 11 വര്‍ഷങ്ങളാണ് മോദി സര്‍ക്കാറിന്റെ 11 വര്‍ഷങ്ങളെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് എക്സിൽ കുറിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.