കത്ത് പുറത്തുവിട്ട് മമത; ബി.ജെ.പി നേതാവ് ഹിമന്ത ബിശ്വ ശർമ മൂന്നു കോടി കൈപ്പറ്റിയെന്ന്
text_fieldsകൊൽക്കത്ത: മമത ബാനർജി വീണ്ടും സി.ബി.െഎ ക്കും ബി.ജെ.പിക്കുമെതിരെ ഒളിയമ്പുമായി രംഗ ത്ത്. ചിട്ടി തട്ടിപ്പിൽ ബി.ജെ.പി അസം മന്ത്രി ഹിമന്ത ബിശ്വ ശർമ മൂന്നു കോടി കൈപ്പറ്റിയെന്ന ആരേ ാപണവുമായാണ് മമത തിരിച്ചടി തുടർന്നത്. ശാരദ ചിട്ടി ഫണ്ട് ചീഫ് സുദിപ്തോ സെൻ 2013ൽ സി.ബി.െഎ അഴിമതിവിരുദ്ധ വിഭാഗത്തിനെഴുതിയ കത്ത് തെളിവ് നിരത്തിയാണ് മമത ബി.ജെ.പിയെ വീണ്ടും പ്രതിസന്ധിയിലാക്കിയത്.
ശർമ തന്നെ ചതിച്ചെന്നും രണ്ടു വർഷത്തിനിടെ മൂന്നു കോടി രൂപയോളം അനധികൃതമായി കൈക്കലാക്കിയെന്നും കത്തിൽ പരാതി പറയുന്നുണ്ട്. മുൻ ടി.എം.സി നേതാവു കൂടിയായിരുന്ന ശർമ, പിന്നീട് ബി.ജെ.പിയിലേക്ക് കൂടുമാറുകയായിരുന്നു. സി.ബി.െഎ അന്വേഷണം ഭയന്നാണ് ശർമ ബി.ജെ.പിയിൽ സുരക്ഷിത താവളം കണ്ടെത്തിയതെന്നും, ബി.ജെ.പിയിൽ അഭയം തേടുന്നവരെ സി.ബി.െഎ രക്ഷപ്പെടുത്തുകയാണെന്നും മമത ആഞ്ഞടിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.