ഇതുപോലൊരു കൊടുങ്കാറ്റ് ആദ്യം, പ്രധാനമന്ത്രി വന്ന് കാണണം; മമതയുടെ വിളികേട്ട് മോദി നാളെ ബംഗാളിൽ
text_fieldsകൊൽക്കത്ത: അംപൻ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച ബംഗാൾ, ഒഡീഷ എന്നീ സംസ്ഥാനങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിക്കണമെന്ന മുഖ്യമന്ത്രി മമത ബാനർജിയുടെ അഭ്യർഥനക്ക് പിന്നാലെ മോദി വെള്ളിയാഴ്ച ബംഗാളിലെത്തും. ഇരു സംസ്ഥാനങ്ങളിലെയും ദുരന്തബാധിത പ്രദേശങ്ങളിലെ നാശനഷ്ടങ്ങൾ ഹെലികോപ്റ്ററിൽ സഞ്ചരിച്ചായിരിക്കും പ്രധാനമന്ത്രി വിലയിരുത്തുക. ഇന്ത്യയിലെ എല്ലാ ജനങ്ങളും ബംഗാളിനൊപ്പമുണ്ടെന്നും ദുരിത ബാധതരെ സഹായിക്കുമെന്നും മോദി ട്വിറ്ററിൽ കുറിച്ചിരുന്നു.
ഇതുപോലെ ശക്തിയേറിയതും വിനാശകാരിയുമായ ഒരു ചുഴലിക്കാറ്റിന് താൻ ഇതുവരെ സാക്ഷിയായിട്ടില്ലെന്നായിരുന്നു മമത മാധ്യമങ്ങളോട് പറഞ്ഞത്. ദുരന്ത ബാധിത പ്രദേശങ്ങൾ എത്രയും പെട്ടെന്ന് സന്ദർശിക്കാൻ ഞാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അപേക്ഷിക്കുകയാണെന്നും മമത ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് നടത്തിയ അവലോകന യോഗത്തിൽ പെങ്കടുത്തു കൊണ്ട് പറഞ്ഞു. കൊടുങ്കാറ്റിനെ തുടർന്ന് ഇതുവരെ 72 പേരാണ് സംസ്ഥാനത്ത് മരണത്തിന് കീഴടങ്ങിയത്.
അംപൻ ചുഴലിക്കാറ്റ് ബംഗാളിൽ നാശനഷ്ടങ്ങളുണ്ടാക്കുന്നതിെൻറ ദൃശ്യങ്ങൾ കണ്ടു. ഇതുപോലുള്ള വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിൽ രാജ്യം മുഴുവൻ ബംഗാളിന് െഎക്യദാർഢ്യം പ്രഖ്യാപിക്കുന്നു. ജനങ്ങളുടെ ക്ഷേമത്തിനായി പ്രാർഥിക്കുന്നു. സംസ്ഥാനത്തെ സാധാരണ ഗതിയിലേക്ക് കൊണ്ടു പോവാനുള്ള ശ്രമങ്ങൾ നടത്തി വരികയാണെന്നും മോദി ട്വിറ്ററിലൂടെ പ്രതികരിച്ചു.
മണിക്കൂറിൽ 155 മുതല്‍ 185 കിലോമീറ്റര്‍ വേഗതയിലാണ് ബംഗാൾ തീരത്ത് അംപൻ കാറ്റ് വീശിയത്. ഇൗ ചുഴലിക്കാറ്റ് സൃഷ്ടിച്ച നാശനഷ്ടങ്ങൾ കോവിഡ് മഹാമാരിയേക്കാൾ കൂടുതലാണെന്നായിരുന്നു മമത ബാനർജി പറഞ്ഞത്. പ്രദേശത്ത് ലക്ഷം കോടി രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. ആയിരക്കണക്കിന് വീടുകൾ, കെട്ടിടങ്ങൾ, മരങ്ങൾ, വൈദ്യുതി പോസ്റ്റുകൾ എന്നിവയാണ് കടപുഴകിയത്. ബംഗാളിൽ മാത്രം അഞ്ചുലക്ഷം ആളുകളെയും ഒഡീഷയിൽ ലക്ഷം പേരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.