നിധിക്കായി വീണ്ടും നരബലി; യുവാവ് മുത്തശ്ശിയുടെ തലയറുത്തു
text_fieldsബംഗളൂരു: നിധി ലഭിക്കാൻ കർണാടകയിൽ യുവാവ് മുത്തശ്ശിയുടെ തലയറുത്തു. ഉത്തര കന്നട ജ ില്ലയിലെ ബനവാസി ബദനഗൊഡി വില്ലേജിലെ പുട്ടവ്വ ഗൊള്ളാറ (75)യാണ് ക്രൂരമായി കൊല്ലപ്പെ ട്ടത്. ഇവരുടെ പേരമകൻ രമേശ് ഗൊള്ളാറ (32) ഒളിവിലാണ്. രണ്ടുവർഷം മുമ്പ് സമാനസംഭവത് തിൽ ആൺകുട്ടിയെ നരബലി നൽകിയ കേസിൽ രണ്ടാഴ്ച മുമ്പാണ് ഇയാൾ ജാമ്യത്തിലിറങ്ങിയത്.
ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികൾ നടത്തിയ തിരച്ചിലിലാണ് വീട്ടിൽനിന്ന് വയോധികയെ തലയറുത്ത നിലയിൽ കണ്ടെത്തിയത്. വീട് പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. നാട്ടുകാർ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകടന്നപ്പോൾ കിടപ്പുമുറിയിൽ പുട്ടവ്വയുടെ മൃതദേഹം കണ്ടു. ചൊവ്വാഴ്ച രാത്രിയാണ് കൊലപാതകം നടന്നതെന്നാണ് വിവരം.
നാട്ടുകാർ നടത്തിയ തിരച്ചിലിൽ വില്ലേജ് അതിർത്തിയിൽ കണ്ടെത്തിയ രമേശിനെ കൈകാര്യം ചെയ്തശേഷം പൊലീസിന് കൈമാറി. ചോദ്യം ചെയ്യലിൽ പ്രതി കുറ്റമേറ്റതായി ബനവാസി പൊലീസ് അറിയിച്ചു. 2016 നവംബറിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയും ശരീരഭാഗങ്ങൾ മാലഗി ഡാമിന് സമീപം കുഴിച്ചിടുകയും ചെയ്ത സംഭവത്തിൽ മുന്ദ്ഗോട് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.
മനസ്സിലും ശരീരത്തിലും ഹുളിഗമ്മ ദേവി ആവേശിച്ചെന്നും നിധി ലഭിക്കാൻ ആരെയെങ്കിലും ബലി നൽകണമെന്നും ആവശ്യപ്പെെട്ടന്നുമാണ് അന്ന് പ്രതി പൊലീസിന് മൊഴി നൽകിയത്. പ്രതിയുടെ മാനസികനില സംബന്ധിച്ച് പരിശോധന നടത്തുമെന്നും പൊലീസ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.