Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൈദരാബാദിൽ ഇറച്ചിക്കട ബലമായി അടപ്പിച്ച് ബി.ജെ.പി പ്രവർത്തകൻ; സ്വമേധയാ കേസെടുക്കുമെന്ന് പൊലീസ്

text_fields
bookmark_border
ഹൈദരാബാദിൽ ഇറച്ചിക്കട ബലമായി അടപ്പിച്ച് ബി.ജെ.പി പ്രവർത്തകൻ; സ്വമേധയാ കേസെടുക്കുമെന്ന് പൊലീസ്
cancel

ഹൈദരാബാദ്: തെലങ്കാനയിൽ ബീഫ് കട ബലമായി അടപ്പിച്ച് ബി.ജെ.പി പ്രവർത്തകൻ. സ്കൂളിന്റെ 100 മീറ്റർ ചുറ്റളവിൽ മാംസക്കടകൾ പ്രവർത്തിക്കാൻ പാടില്ലെന്ന് അവകാശപ്പെട്ടായിരുന്നു യുവാവിന്റെ അതിക്രമം. ഷെയ്ഖ്പേട്ടിലുള്ള കൃഷ്ണവേണി ടാലന്റ് സ്കൂളിന് സമീപത്താണ് കട പ്രവർത്തിക്കുന്നത്.

തിങ്കളാഴ്ചയാണ് സംഭവം. അതിക്രമം നടത്തിയത് സമ്പത്ത് മുദിരാജ് എന്നയാളാണ് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിന്‍റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ദൃശ്യങ്ങളിൽ സമ്പത്ത് മുദിരാജ് മാംസക്കടയിലെത്തി തൊഴിലാളികളോട് മോശമായി പെരുമാറുകയും കടയുടെ ഷട്ടർ വലിച്ചിടുകയും ചെയ്യുന്നതായി കാണാം. പിന്നാലെ ഇയാൾ സ്കൂളിൽ അതിക്രമിച്ചുകയറി ജീവനക്കരോട് മാംസക്കടയെക്കുറിച്ച് ചോദ്യം ചെയ്തതായും പറയപ്പെടുന്നു. സംഭവത്തിൽ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് ഗൊൽക്കൊണ്ട പൊലീസ് പറഞ്ഞു.

എന്നാൽ, പരാതി ലഭിച്ചില്ലെങ്കിൽ പോലും എല്ലാ വിവരങ്ങളും പരിശോധിച്ച് പൊലീസ് സ്വമേധയാ കേസെടുക്കുമെന്ന് ടോളിചൗക്കി അസിസ്റ്റന്റ് കമീഷണർ ഓഫ് പൊലീസ് (എ.സി.പി) സെയ്ദ് ഫിയാസ് വ്യക്തമാക്കി. സ്കൂളുകൾക്ക് സമീപം പാൻ ഷോപ്പുകൾ പ്രവർത്തിക്കാൻ അനുവാദമില്ലെന്നും എന്നാൽ മാംസക്കടകളുടെ കാര്യത്തിൽ അത്തരം നിയമങ്ങളൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംഭവത്തിൽ ഈൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ (എ.ഐ.എം.ഐ.എം) പ്രതികരിച്ച് രംഗത്തെത്തി. ഹൈദരാബാദിലെ സൗഹാർദം തകർക്കാനുള്ള ശ്രമമാണിതെന്ന് എ.ഐ.എം.ഐ.എം പറഞ്ഞു.

അതേസമയം, ഇന്ത്യയിൽ ഇത് ആദ്യമായല്ല മാംസക്കടകൾക്ക് നേരെ അതിക്രമം നടക്കുന്നത്. 2014 നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം ഹിന്ദുത്വ സംഘടനകൾ രാജ്യവ്യാപകമായി മാംസക്കടകൾക്ക് നേരെയും ഉടമകൾക്ക് നേരെയും നിരവധി തവണ ആക്രമണം നടത്തിയായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. നേരത്തെ, സെപ്റ്റംബർ അഞ്ചിന് മധ്യപ്രദേശിലെ ഇൻഡോറിൽ മുസ്ലിം ഉടമസ്ഥതയിലുള്ള മാംസക്കടയ്‌ക്കെതിരെ ബജ്‌റങ്‌ദൾ പ്രവർത്തകർ ഭീഷണി ഉയർത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

പ്രദേശത്തെ ഗണേശോത്സവത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്ന പന്തലിനും അമ്പലത്തിനും സമീപത്തുള്ള ഈ കട മൂന്ന് ദിവസത്തിനകം ഒഴിപ്പിച്ചില്ലെങ്കിൽ തങ്ങൾ നേരിട്ട് നടപടിയെടുക്കുമെന്നായിരുന്നു ഇവരുടെ ഭീഷണി. "നിങ്ങൾക്ക് മൂന്ന് ദിവസത്തെ സമയമുണ്ട്. ഭരണകൂടം ഈ പ്രശ്നം പരിഹരിക്കുന്നില്ലെങ്കിൽ നിങ്ങളുടെ കട ഇവിടെത്തന്നെയാണെങ്കിൽ, ഞങ്ങൾ എന്തുചെയ്യണമെന്ന് ഞങ്ങൾക്കറിയാം," എന്ന് ഒരു ബജ്‌റങ്‌ദൾ പ്രവർത്തകരിൽ ഒരാൾ ഭീഷണിപ്പെടുത്തുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Man forces Hyderabad meat shop shut; police to act suo motu
Next Story