മണിപ്പൂരിൽ സമാധാനത്തിന് ആർ.എസ്.എസിന്റെ ചർച്ച
text_fieldsസുനിൽ അംബേക്കർ
ന്യൂഡൽഹി: കലാപം തുടരുന്ന മണിപ്പൂരിൽ സമാധാനം തിരിച്ചുകൊണ്ടുവരാനുള്ള പ്രവർത്തനത്തിലാണ് തങ്ങളെന്ന് ആർ.എസ്.എസ്. മെയ്തെയ്- കുക്കി വിഭാഗങ്ങളുമായി കേന്ദ്ര സർക്കാർ ചർച്ചകൾ തുടരുന്നതിനിടെയാണ് വംശീയ സംഘർഷത്തിന് അന്ത്യം കാണാനുള്ള പ്രവർത്തനത്തിൽ തങ്ങളും പങ്കാളികളാണെന്ന് ആർ.എസ്.എസ് പ്രചാരണ വിഭാഗം ചുമതലയുള്ള സുനിൽ അംബേക്കർ അറിയിച്ചത്.
മെയ്തെയ്കളും കുക്കികളുമായി ആർ.എസ്.എസ് ആശയവിനിമയം തുടങ്ങിയെന്നും സാഹചര്യങ്ങൾ മോശമായ ഒരു സ്ഥലത്ത് ഒരു ദിവസംകൊണ്ട് എല്ലാം ശരിയാവില്ലെന്നും സുനിൽ പറഞ്ഞു.
ഇരു വിഭാഗങ്ങളുമായും നടത്തിയ ആശയ വിനിമയത്തിൽനിന്ന് പരിഹാരമുണ്ടാകുമെന്നാണ് വ്യക്തമാകുന്നതെന്നും ആർ.എസ്.എസ് നേതാവ് പറഞ്ഞു. മണിപ്പൂർ സംഘർഷം ആർ.എസ്.എസിന്റെ പ്രാന്ത പ്രചാരക് ബൈഠക് ചർച്ച ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷത്തേക്കാൾ മണിപ്പൂരിൽ സാധാരണ നില തിരിച്ചെത്തിത്തുടങ്ങിയതായി സുനിൽ അംബേദ്ക്ർ പറഞ്ഞു. ഇത് സമാധാനത്തിന്റെ തുടക്കമാണെന്നും ഇരുവശത്തുനിന്നും സംഭാഷണങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കു പുറമെ മണിപ്പൂരിലെ കുക്കി, മെയ്തെയ് സമുദായങ്ങളുടെ പ്രതിനിധികൾക്കിടയിൽ സംഭാഷണങ്ങൾ നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.