ബിരേൻ സിങ് ബി.ജെ.പി നിയമസഭാകക്ഷി നേതാവ്; ബി.ജെ.പിയുെട അവകാശവാദത്തിൽ തൃപ്തിയെന്ന് ഗവർണർ
text_fieldsഇംഫാൽ: മണിപ്പൂരിൽ മന്ത്രിസഭയുണ്ടാക്കാനുള്ള ഒാട്ടപ്പന്തയത്തിൽ കോൺഗ്രസിനെ പിന്നിലാക്കി ബി.ജെ.പിയുെട കുതിപ്പ്. കേന്ദ്രഭരണത്തിെൻറയും ഗവർണർ നജ്മ ഹിബത്തുല്ലയുടെയും ബലത്തിൽ അധികാരത്തിലേക്ക് കുതിക്കാനുള്ള ബി.ജെ.പിയുടെ ശ്രമം വിജയത്തിലേക്ക്. ഭരിക്കാനാവശ്യമായ പിന്തുണ ബി.ജെ.പിക്കുണ്ടെന്ന് ബോധ്യമായതായി ഗവർണർ വ്യക്തമാക്കിയതിന് പിന്നാലെ ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. മുൻ ദേശീയ ഫുട്ബാൾ താരവും മന്ത്രിയുമായിരുന്ന നോങ്താംബാം ബിരേൻ സിങ്ങിനെയാണ് നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുത്തത്. െഡമോക്രാറ്റിക് െറവലൂഷനറി പിപ്ൾസ് പാർട്ടിയിലൂടെ 2002ൽ ആദ്യമായി എം.എൽ.എയായ ബിരേൻ സിങ് ഒരു വർഷത്തിന് ശേഷം കോൺഗ്രസിൽ ചേർന്ന് മന്ത്രിയായി. പിന്നീട് രണ്ടുവട്ടം നിയമസഭയിലെത്തിയിരുന്നു. ഗവർണറെ കണ്ട ബിരേൻ സിങ് മന്ത്രിസഭ രൂപവത്കരിക്കാനുള്ള അവകാശവാദം ഉന്നയിച്ചു.
അതിനിടെ, സർക്കാറുണ്ടാക്കാനുള്ള പ്രക്രിയ തുടങ്ങേണ്ടതിനാൽ രാജിവെക്കണമെന്ന ഗവർണറുെട ആവശ്യം നിലവിലെ മുഖ്യമന്ത്രി ഒക്റാം ഇബോബി സിങ് ആദ്യം നിരസിച്ചെങ്കിലും പിന്നീട് അംഗീകരിച്ചു. ഇബോബി സിങ് ഇന്നലെ രാത്രി രാജി വെച്ചു. ഭൂരിപക്ഷം തെളിയിക്കാൻ ഒരുക്കമാണെന്നും ഇബോബി സിങ് അവകാശെപ്പട്ടു. എന്നാൽ, ബി.ജെ.പിയെ ഗവർണർ മന്ത്രിസഭയുണ്ടാക്കാൻ ക്ഷണിക്കുമെന്ന് ഏറക്കുറെ ഉറപ്പായി. കഴിഞ്ഞ ദിവസം രാത്രി ഇബോബി സിങ്ങും ഉപമുഖ്യമന്ത്രി ഗെയ്ഖാംഗമും സംസ്ഥാന കോൺഗ്രസ് പ്രസിഡൻറ് ടി.എൻ ഹാവോകിപ്പും ഗവർണറെ കണ്ടപ്പോഴാണ് രാജിവെക്കണമെന്ന് ഗവർണർ നിർദേശിച്ചത്. മുഖ്യമന്ത്രി രാജിവെച്ചില്ലെങ്കിൽ സർക്കാർ രൂപവത്കരണപ്രക്രിയ തുടങ്ങാനാവില്ലെന്ന് ഗവർണർ പറഞ്ഞു. തന്നെ പിന്തുണക്കുന്ന 28 കോൺഗ്രസ് അംഗങ്ങളുടെ പട്ടിക ഇബോബി സിങ് ഗവർണർക്ക് കൈമാറി. നാഷനൽ പീപ്ൾസ് പാർട്ടിയിലെ (എൻ.പി.പി) നാല് പേർ പിന്തുണയേകുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ബി.ജെ.പി നേതാവായ ഗവർണർ കോൺഗ്രസിെൻറ അവകാശവാദം അംഗീകരിച്ചിട്ടില്ല. വെറുംകടലാസിനെ, പിന്തുണക്കുള്ള കത്തായി കാണാനാവില്ലെന്നും എൻ.പി.പി എം.എൽ.എമാരെ നേരിട്ട് കണ്ട് ബോധ്യപ്പെടേണ്ടതുണ്ടെന്നുമാണ് നജ്മ ഹിബത്തുല്ലയുടെ നിലപാട്.
21 എം.എൽ.എമാർ മാത്രമേയുള്ളുവെങ്കിലും ബി.ജെ.പിക്ക് ആത്മവിശ്വാസമേറെയാണ്. 60 അംഗ സഭയിൽ 32 പേരുടെ പിന്തുണയുണ്ടെന്ന് ബി.ജെ.പി ഗവർണറോട് അവകാശമുന്നയിച്ചു. നാഗ പീപ്ൾസ് ഫ്രൻറിെൻറയും (എൻ.പി.എഫ്) എൻ.പി.പിയുടെയും നാലുവ ീതം അംഗങ്ങളും കോൺഗ്രസ് എം.എൽ.എ ശ്യാംകുമാറും എൽ.ജെ.പി, തൃണമുൽ കോൺഗ്രസ് എം.എൽ.എമാരും പിന്തുണക്കുമെന്നാണ് ബി.ജെ.പി പറയുന്നത്. എൻ.പി.എഫിേൻറത് ഒഴികെയുള്ള എം.എൽ.എമാരുമായി ബി.ജെ.പി നേതാക്കൾ ഗവർണറെ കണ്ടിരുന്നു. ബി.ജെ.പിക്ക് പിന്തുണയേകുമെന്ന് വ്യക്തമാക്കുന്ന എൻ.പി.എഫ് പ്രസിഡണ്ടിെൻറ കത്തും ഗവർണർക്ക് കൈമാറി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.