രണ്ടു ദിവസത്തെ മുഖ്യമന്ത്രിയാകാൻ പരീക്കർക്ക് സ്വാഗതമെന്ന് കോൺഗ്രസ്
text_fieldsപനാജി: മന്ത്രിസഭാ രൂപീകരണത്തിനായി ഗോവയിൽ 48 മണിക്കൂറിനകം വിശ്വാസവോട്ടു നടത്തണമെന്ന സുപ്രീംകോടതി വിധി സ്വാഗതം ചെയ്ത് കോൺഗ്രസ്. കേന്ദ്രമന്ത്രി സ്ഥാനം രാജിവെച്ച് എത്തുന്ന മനോഹർ പരീക്കർ രണ്ടു ദിവസത്തെ മുഖ്യമന്ത്രിയാണ്. രണ്ടു ദിവസത്തേക്ക് മുഖ്യമന്ത്രിയാകാനെത്തുന്ന അദ്ദേഹത്തെ ഗോവയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും കോൺഗ്രസ് നേതാവ് മനു അഭിഷേക് സാങ്വി പറഞ്ഞു.
അവധി ദിവസമായിട്ടും ക്ഷമയോടെ കോൺഗ്രസിെൻറ ഹരജി കേൾക്കാൻ കോടതി തയാറായതും മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച ഗവർണറുടെ തീരുമാനത്തിൽ ഇടപെട്ട് തിരുത്തിയതും വലിയ കാര്യമാണെന്നും പാർട്ടിക്കുവേണ്ടി സുപ്രീംകോടതിയിൽ ഹാജരായ മനു സിങ്‌വി അഭിപ്രായപ്പെട്ടു.
ഇന്ന് നടക്കാനിരിക്കുന്ന പരീക്കറിെൻറ സത്യപ്രതിജ്ഞാ ചടങ്ങ് സ്റ്റേ ചെയ്യണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും കോടതി തയാറായില്ല. ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും കോണ്‍ഗ്രസിനെ തഴഞ്ഞ് രണ്ടാം സ്ഥാനക്കാരായ ബി.ജെ.പിയെ ഗവര്‍ണര്‍ മൃദുല സിന്‍ഹ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചത് നിയമവിരുദ്ധമാണെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് ഹരജി നൽകിയത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പി 48 മണിക്കൂറിനകം വിശ്വാസവോട്ട് തേടി ഭൂരിപക്ഷം തെളിയിക്കണമെന്ന് കോടതി ഉത്തരവിടുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.