മറാത്ത സംവരണം; ജാരൻഗി നിരാഹാരത്തിൽ
text_fieldsമനോജ് ജാരൻഗി സമരപ്പന്തലിൽ
മുംബൈ: മറാത്ത സംവരണ പ്രസ്ഥാന നേതാവ് മനോജ് ജാരൻഗി ദക്ഷിണ മുംബൈയിലെ ആസാദ് മൈതാനിയിൽ അനിശ്ചിതകാല നിരാഹാര സമരത്തിൽ. സമുദായത്തിന്റെ ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരത്തിൽനിന്ന് പിന്മാറില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
മറാത്തകൾക്ക് ഒ.ബി.സി വിഭാഗത്തിൽ 10 ശതമാനം സംവരണം വേണമെന്നതാണ് പ്രധാന ആവശ്യം. എല്ലാ മറാത്തകളെയും കുൻബികളായി അംഗീകരിക്കുന്നതിലൂടെ സർക്കാർ ജോലികളിലും വിദ്യാഭ്യാസത്തിലും സംവരണം നേടാൻ കഴിയുമെന്നുമാണ് സമരക്കാർ പറയുന്നത്. മറാത്ത മേഖലയിലെ നിരവധി എം.പിമാരും എം.എൽ.എമാരും ജാരൻഗിയെ സന്ദർശിച്ചു. ജാരൻഗിയുമായി സംസാരിക്കാൻ തയാറാണെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. ആയിരക്കണക്കിന് അനുയായികൾ ജരാഗൻഗിക്ക് പിന്തുണയുമായി ആസാദ് മൈതാനിയിൽ എത്തിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.