അംഗങ്ങൾ കൊമ്പുകോർത്തു; ധൻഖർ ഇറങ്ങിപ്പോയി
text_fieldsന്യൂഡൽഹി: ഭരണപക്ഷ, പ്രതിപക്ഷ അംഗങ്ങൾ കൊമ്പുകോർത്തതോടെ രാജ്യസഭയിൽ അടുത്ത ആഴ്ചയിലെ വിഷയങ്ങൾ തീരുമാനിക്കാൻ വിളിച്ച കാര്യോപദേശക സമിതി യോഗത്തിൽനിന്ന് രാജ്യസഭ ചെയർമാൻ ജഗദീപ് ധൻഖർ ഇറങ്ങിപ്പോയി. ഇരട്ട വോട്ടർ ഐ.ഡി കാർഡ് വിഷയത്തിലും വിവിധ ബില്ലുകൾ പാർലമെന്റ് സമിതികളുടെ പരിശോധനക്ക് അയക്കണമെന്നുള്ള വിഷയത്തിലും ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ അഭിപ്രായവ്യത്യാസം ഉണ്ടായതിനെ തുടർന്നാണ് ചെയർമാൻ ഇറങ്ങിപ്പോയതെന്ന് യോഗത്തിൽ പങ്കെടുത്ത പ്രതിപക്ഷത്തെ മുതിർന്ന അംഗം പറഞ്ഞു. ഇരട്ട വോട്ട്, മണിപ്പൂർ വിഷയം ചർച്ച ചെയ്യണമെന്നും ബില്ലുകൾ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന കാര്യത്തിലും പ്രതിപക്ഷ കക്ഷി നേതാക്കൾ ഉറച്ചുനിന്നു.
വിവിധ വിഷയങ്ങളിൽ ചർച്ച നടത്താൻ എല്ലാ ദിവസവും നോട്ടീസ് നൽകുന്നുണ്ടെന്നും എന്നാൽ അവക്ക് സമയം അനുവദിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാക്കൾ ചൂണ്ടിക്കാട്ടി. ചർച്ചചെയ്യാൻ സർക്കാർ ആഗ്രഹിക്കുന്ന വിഷയങ്ങൾ പട്ടികപ്പെടുത്തുന്നില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. ഇതിന് പിന്നാലെയാണ് തർക്കം ഉടലെടുത്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.