എം.ജെ അക്ബറിനെതിരായ ലൈംഗികാതിക്രമ വിവാദം: ഒത്തുതീർപ്പിനില്ലെന്ന് ഇരു വിഭാഗവും
text_fieldsന്യൂഡൽഹി: ലൈംഗികാതിക്രമം ആരോപിച്ച മാധ്യമപ്രവർത്തകക്കെതിരെ മുൻമന്ത്രി എം.ജെ. അക്ബർ നൽകിയ അപകീർത്തി കേസ് ഒത്തുതീർപ്പിലെത്താൻ ഇരു കക്ഷികളും വിസമ്മതിച്ചു.
എം.ജെ. അക്ബർ മാധ്യമപ്രവർത്തകനായിരിക്കെ തനിക്കുനേരെ ലൈംഗികാതിക്രമം കാണിച്ചുവെന്ന് മാധ്യമപ്രവർത്തക ആരോപണമുന്നയിച്ചിരുന്നു. തന്നെ അധിക്ഷേപിക്കാൻ വേണ്ടി അടിസ്ഥാനരഹിത ആരോപണമുന്നയിക്കുകയാണെന്ന് കാണിച്ച് രമണിക്കെതിരെ അക്ബർ മാനനഷ്ട കേസ് നൽകി. വിഷയം സംബന്ധിച്ച് ഒത്തുതീർപ്പിനുള്ള സാധ്യതകൾ ഉണ്ടോ എന്ന് അഡീഷനൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് രവീന്ദ്ര കുമാർ പാണ്ഡെ ഇരു കക്ഷികളോടും ആരാഞ്ഞിരുന്നു.
ഖേദപ്രകടനം നടത്തുകയാണെങ്കിൽ കേസ് പിൻവലിക്കാമെന്ന് അക്ബറിെൻറ അഭിഭാഷക ഗീത ലുത്റ കോടതിയിൽ വ്യക്തമാക്കി. നിലപാടിൽ ഉറച്ചു നിൽക്കുകയാണെന്ന് എതിർഭാഗവും അറിയിച്ചതോടെ ഒത്തുതീർപ്പ് സാധ്യത അടഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.