മധ്യപ്രദേശിൽ എം.എൽ.എമാർക്ക് 100 കോടി വാഗ്ദാനം
text_fieldsഇേന്ദാർ: മധ്യപ്രദേശിൽ കമൽനാഥ് സർക്കാറിനെ അട്ടിമറിക്കാൻ ബി.ജെ.പി നേതാവും മുൻമ ന്ത്രിയുമായ നരോത്തം മിശ്ര ചില കോൺഗ്രസ് എം.എൽ.എമാർക്ക് നൂറുകോടി രൂപയും മന്ത്രി പദവിയും വാഗ്ദാനം ചെയ്തതായി വെളിപ്പെടുത്തൽ. ഇതിെൻറ ഒളികാമറ ദൃശ്യങ്ങൾ വ്യാപം ചോദ്യപേപ്പർ അഴിമതി പുറത്തുകൊണ്ടു വന്ന ഡോ. ആനന്ദ് റായി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ്ചെയ്തു.
‘കുതിരക്കച്ചവടം, ബി.ജെ.പിയെ തുറന്നു കാട്ടുന്നു’ എന്ന പേരിലാണ് വിഡിയോ ഫേസ്ബുക്കിൽ പോസ്റ്റ്ചെയ്ത്. സംസ്ഥാനത്ത് ഭരണം അട്ടിമറിക്കാൻ ബി.ജെ.പി ശ്രമിക്കുന്നുവെന്ന കോൺഗ്രസ് ആരോപണത്തിന് പിന്നാലെയാണ് ഇദ്ദേഹം വിഡിയോ ദൃശ്യങ്ങൾ പോസ്റ്റ്ചെയ്തത്.
Madhyapradesh #horsetrading Exposed जनमत को खरीदने की जुगत में भाजपा @CMMadhyaPradesh @OfficeOfKNath @digvijaya_28 @VTankha @Profdilipmandal @TribalArmy @BhimArmyChief @kanhaiyakumar @jarariya91 @ReallySwara @ABPNews @ndtv @PrannoyRoyNDTV @PTI_News @ANI @News18MP @vijaymandge pic.twitter.com/sS4YodtMJm
— Dr.ANAND RAI (@anandrai177) March 4, 2020
എന്നാൽ, വിഡിയോ വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് ബി.ജെ.പി വക്താവ് ഉമേഷ് ശർമ പ്രതികരിച്ചു. റായി രാഷ്ട്രീയ തട്ടിപ്പുകാരനും അവസരവാദത്തിെൻറയും വിലപേശലിെൻറയും ആശാനുമാണെന്നും അദ്ദേഹം ആരോപിച്ചു.
ദൃശ്യങ്ങൾ ഏത് അന്വേഷണ ഏജൻസിക്കും കൈമാറാൻ തയാറാണെന്ന് ആനന്ദ് റായി പറഞ്ഞു. കഴിഞ്ഞ വർഷം ഡൽഹിയിലെ മധ്യപ്രദേശ് ഭവനിൽ ബി.ജെ.പി നേതാവ് നരോത്തം മിശ്ര തന്നെ കണ്ടപ്പോഴാണ് ഒളികാമറ ഉപയോഗിച്ച് ഇത് ചിത്രീകരിച്ചത്. നാലു കോൺഗ്രസ് എം.എൽ.എമാർ ഞാനുമായി ബന്ധപ്പെട്ടിരുന്നു. ഓരോ എം.എൽ.എക്കും മന്ത്രിപദവി കൂടാതെ നാലു ഗഡുക്കളായി നൂറു കോടിയാണ് വാഗ്ദാനം ചെയ്തതെന്നും റായി കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.