Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബുക്ക് ചെയ്ത മുറിയിൽനിന്ന് അർധരാത്രി ഒഴിപ്പിച്ചു: മഹുവയുടെ ഹരജി നാളെ പരിഗണിക്കും

text_fields
bookmark_border
ബുക്ക് ചെയ്ത മുറിയിൽനിന്ന് അർധരാത്രി ഒഴിപ്പിച്ചു: മഹുവയുടെ ഹരജി നാളെ പരിഗണിക്കും
cancel

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മ​ബം​ഗാ​ളി​ൽ താ​ൻ ബു​ക്ക് ചെ​യ്ത സ​ർ​ക്യൂ​ട്ട് ഹൗ​സ് മു​റി​യി​ൽ നി​ന്ന് നാ​ദി​യ ജി​ല്ല ഭ​ര​ണ​കൂ​ടം ബ​ല​മാ​യി ഒ​ഴി​പ്പി​ച്ചെ​ന്ന് ആ​രോ​പി​ച്ച് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് എം.​പി മ​ഹു​വ മൊ​യ്ത്ര സ​മ​ർ​പ്പി​ച്ച ഹ​ര​ജി സു​പ്രീം​കോ​ട​തി വ്യാ​ഴാ​ഴ്ച പ​രി​ഗ​ണി​ക്കും.

ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്തും ജ​സ്റ്റി​സു​മാ​രാ​യ ജോ​യ്‌​മ​ല്യ ബാ​ഗ്‌​ചി, വി. ​മോ​ഹ​ന എ​ന്നി​വ​രും അ​ട​ങ്ങു​ന്ന ബെ​ഞ്ചാ​ണ് ഹ​ര​ജി പ​രി​ഗ​ണി​ക്കു​ക. സു​പ്രീം​കോ​ട​തി​യെ നേ​രി​ട്ട് സ​മീ​പി​ക്കാ​നു​ള്ള മ​ഹു​വ​യു​ടെ തീ​രു​മാ​ന​ത്തെ ഹ്ര​സ്വ​വാ​ദം ന​ട​ത്തി​യ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത ചോ​ദ്യം ചെ​യ്തു. വ​സ്തു​താ​പ​ര​മാ​യ ത​ർ​ക്ക​ങ്ങ​ളും തെ​റ്റാ​യ അ​വ​കാ​ശ​വാ​ദ​വും ഉ​ള്ള​തി​നാ​ൽ സ്വ​ത​ന്ത്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് തു​ഷാ​ർ മേ​ത്ത ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. എ​ന്നാ​ൽ, വി​ഷ​യ​ത്തി​ൽ ഭ​ര​ണ​ഘ​ട​നാ പ്ര​ശ്നം ഉ​ണ്ടെ​ന്നും ഹൈ​കോ​ട​തി​യു​ടെ അ​നു​കൂ​ല ഉ​ത്ത​ര​വ് മ​റി​ക​ട​ന്നാ​ണ് ന​ട​പ​ടി ഉ​ണ്ടാ​യ​തെ​ന്നും മ​ഹു​വ​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ ഗോ​പാ​ൽ ശ​ങ്ക​ര​നാ​രാ​യ​ണ​ൻ ബോ​ധി​പ്പി​ച്ചു.

സ​ർ​ക്യൂ​ട്ട് ഹൗ​സി​ൽ​നി​ന്ന് ആ​ഗ​സ്റ്റ് 14ന് ​രാ​ത്രി​യാ​ണ് ഇ​റ​ങ്ങ​ണ​മെ​ന്ന് അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നാ​ണ് എം.​പി​യു​ടെ ആ​രോ​പ​ണം. സ​ർ​ക്യൂ​ട്ട് ഹൗ​സി​ന് മു​ന്നി​ൽ വ​ലി​യ ജ​ന​ക്കൂ​ട്ടം ജ​യ് ശ്രീ​റാം വി​ളി​ക​ളോ​ടെ ത​ടി​ച്ചു​കൂ​ടി​യെ​ന്ന് സ​മൂ​ഹ​മാ​ധ്യ​മ പോ​സ്റ്റി​ൽ മ​ഹു​വ പ​റ​ഞ്ഞു. എം.​പി എ​ന്ന നി​ല​യി​ൽ അ​വി​ടെ താ​മ​സി​ക്കാ​ൻ അ​വ​കാ​ശ​മു​ള്ള​താ​ണെ​ന്ന് അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

അ​ർ​ധ​രാ​ത്രി ഇ​റ​ക്കി​വി​ട്ട ന​ട​പ​ടി​യി​ൽ ഇ​ട​പെ​ട​ണ​മെ​ന്ന് ലോ​ക്‌​സ​ഭാ സ്‍പീ​ക്ക​ർ​ക്ക് അ​വ​ർ ക​ത്തെ​ഴു​തു​ക​യും ചെ​യ്തു. ജി​ല്ല മ​ജി​സ്ട്രേ​റ്റി​ന്‍റെ​യും പൊ​ലീ​സ് സൂ​പ്ര​ണ്ടി​ന്‍റെ​യും ഔ​ദ്യോ​ഗി​ക വ​സ​തി​ക​ൾ​ക്ക് സ​മീ​പം സ്ഥി​തി ചെ​യ്യു​ന്ന സ​ർ​ക്യൂ​ട്ട് ഹൗ​സി​ന് മു​ന്നി​ൽ ജ​ന​ങ്ങ​ൾ എ​ങ്ങ​നെ ത​ടി​ച്ചു​കൂ​ടി​യെ​ന്ന​തി​ൽ ക​ത്തി​ൽ അ​വ​ർ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mahua Moitra Room Eviction Petition: SC to Hear Plea Tomorrow
Next Story