അഞ്ചു വയസ്സുകാരിയെ ബലാത്സംഗം ചെയ്തയാളെ ജനക്കൂട്ടം തല്ലിക്കൊന്നു
text_fieldsറാഞ്ചി: ഝാർഖണ്ഡിൽ അഞ്ചു വയസ്സുകാരിയെ ബലാത്സംഗം ചെയ്തയാളെ ജനക്കൂട്ടം തല്ലിക്കൊന്നു. തലസ്ഥാനമായ റാഞ്ചിയിൽ നിന്നും 100 കിലോമീറ്റർ അകലെ സുഖ്സരി ഗ്രാമത്തിലാണ് 25 വയസ്സുകാരനായ യുവാവിനെ ജനക്കൂട്ടം മർദിച്ച് കൊലപ്പെടുത്തിയത്. അഞ്ചു വയസുകാരിയെ ബലാത്സംഗം ചെയ്ത ശേഷം മണലിൽ കുഴിച്ചിട്ട പ്രതിയെയാണ് രോഷാകുലരായ ജനം ആക്രമിച്ചത്.
ജവഹർ ലോഹർ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഇയാൾ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പലതവണ ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീട് പെൺകുട്ടി രക്ഷപ്പെടാതിരിക്കാൻ യുവാവ് കഴുത്ത് വരെ മണൽ മൂടിയിടുകയായിരുന്നു . രാത്രി മൂന്ന് മണിയോടെ നാട്ടുകാരാണ് പെൺകുട്ടിയെ കണ്ടെത്തിയത്. പിന്നീടാണ് ജനക്കൂട്ടം പ്രതിയെ ആക്രമിച്ചത്. വീട്ടിൽ നിന്നും വലിച്ചിറക്കിയ പ്രതിയെ മരത്തടിയും കല്ലും മറ്റും ഉപയോഗിച്ചായിരുന്നു ആക്രമിച്ചത്. മാരകമായ പരിക്കേറ്റ ഇയാൾ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മരിച്ചു. സംഭവത്തിൽ ആരയെും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
പെൺകുട്ടി ഇപ്പോൾ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. 2012നു ശേഷം ഝാർഖണ്ഡിൽ ജനക്കൂട്ട നീതി നടപ്പാക്കുന്ന അഞ്ചാമത്തെ സംഭവമാണിത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.