മൊബൈൽ ആപ്പുകളിലൂടെ ബി.ജെ.പിയുടെ വ്യാജ പ്രചാരണം
text_fieldsന്യൂഡൽഹി: മൊബൈൽ ആപ്പുകളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും ബി.ജെ.പി വ്യാജ പ്രചാരണങ്ങൾ നടത്തുന്നതായി റിപ്പോർട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നമോ ആപ്പിൽനിന്നുപോലും വ്യാജപ്രചാരണം നിർബാധം തുടരുന്നതായി മാധ്യമപ്രവർത്തകനായ സമർഥ് ബൻസാൽ കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ കുറച്ചുവർഷങ്ങളായി രാജ്യത്ത് നടന്ന നിരവധി ആൾക്കൂട്ട ആക്രമണങ്ങൾ വ്യാജ പ്രചാരണത്തിെൻറ ഫലമായിരുന്നുവെന്ന് ഇത് ആരോപിച്ചു.
പാർട്ടി പ്രവർത്തകരും അനുഭാവികളും ഒരുകോടി തവണ ഡൗൺലോഡ് ചെയ്ത പ്രധാനമന്ത്രിയുടെ ‘നമോ ആപ്പി’ലൂടെ നിരവധി വ്യാജ പ്രചാരണങ്ങളാണ് നടത്തുന്നത്. മുൻകൂട്ടി അനുമതി വാങ്ങാതെ തന്നെ മൂന്നാം കക്ഷിക്ക് ഏത് വിഷയവും ഇതിലൂടെ ഷെയർ ചെയ്യാനാകുമെന്നും കണ്ടെത്തി. കർണാടകയിൽ ബി.ജെ.പി പിന്നിലാകാൻ കാരണം ഹിന്ദു വോട്ടുകൾ കുറഞ്ഞതാണെന്ന അടുത്ത കാലത്തുണ്ടായ പ്രചാരണം വസ്തുതാപരമല്ല. തെരഞ്ഞെടുപ്പ് കമീഷെൻറ വിവരങ്ങളിലൊന്നും ഇത്തരം വിധിയെഴുത്ത് അവിടെ ഉണ്ടായതായി കണ്ടെത്താനായില്ല.
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ഇരിപ്പിടം മുഗൾ ചക്രവർത്തിയുടെ പശ്ചാത്തല ചിത്രത്തിന് പിന്നിലാണെന്നായിരുന്നു മറ്റൊരു വ്യാജ പ്രചാരണം. ഇത് ഫോേട്ടാഷോപ് ചെയ്തതാണെന്ന് പിന്നീട് വ്യക്തമായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.