ശാരദ, റോസ്വാലി, നാരദ: ദീദിക്കെതിരെ വീണ്ടും മോദി
text_fieldsകൂച്ച് ബിഹാർ: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും പ്രധാനമന്ത്രി നരേന്ദ്ര മോദ ിയും തമ്മിലുള്ള വാക്പോര് തുടരുന്നു. ശാരദ, റോസ്വാലി, നാരദ കുംഭകോണങ്ങളിലൂടെ ബം ഗാളിനെ ദീദി ദ്രോഹിക്കുകയാണെന്ന് കൂച്ച്ബിഹാറിൽ തെരെഞ്ഞടുപ്പ് പ്രചാരണയോഗത്തിൽ മോദി പറഞ്ഞു. കൊള്ളയടിക്കപ്പെട്ട ഒാരോ പൈസക്കും മറുപടി പറയേണ്ടിവരും. ഗുണ്ടകളെ അഴിച്ചുവിട്ട് സംസ്ഥാനത്തെ ജനങ്ങളുടെ പ്രതീക്ഷകൾ അവർ തകർക്കുകയാണെന്നും മോദി ആരോപിച്ചു.
നുഴഞ്ഞുകയറ്റക്കാർക്ക് സംരക്ഷണം നൽകി ദീദി കേന്ദ്രത്തെ വഞ്ചിക്കുകയാണ്. നുഴഞ്ഞുകയറ്റക്കാരെ തുരത്താനാണ് പൗരത്വ ഭേദഗതി ബിൽ കൊണ്ടുവന്നത്. പക്ഷേ, മമതയും പ്രതിപക്ഷ സഖ്യവും ചേർന്ന് അതിനെ പരാജയപ്പെടുത്താൻ ശ്രമിക്കുകയാണെന്നും മോദി പറഞ്ഞു. വികസനത്തിെൻറ സ്പീഡ് ബ്രേക്കറാണ് മമതയെന്ന് കഴിഞ്ഞദിവസമാണ് മോദി പരിഹസിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.