മോദി ഇന്ത്യൻ വിദേശകാര്യ നയം ലംഘിച്ചെന്ന് കോൺഗ്രസ്
text_fieldsന്യൂഡൽഹി: മറ്റൊരു രാജ്യത്തിെൻറ തെരഞ്ഞെടുപ്പിൽ ഇടപെടാതിരിക്കുക എന്ന ഇന്ത്യയുടെ വിദേശകാര്യ നയത്തിെൻറ ലംഘനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയതെന്ന് കോൺ ഗ്രസ് ആരോപിച്ചു. ഹ്യൂസ്റ്റനിൽ നടന്ന ‘ഹൗഡി മോദി’ പരിപാടിയിൽ ഡോണൾഡ് ട്രംപിനുവേ ണ്ടി കാമ്പയിൻ ചെയ്യുകയാണ് മോദി ചെയ്തതെന്നും കോൺഗ്രസ് വക്താവ് ആനന്ദ് ശർമ ആരോപിച്ചു.
‘ഒരിക്കൽകൂടി ട്രംപ്’ എന്ന മോദിയുടെ പരാമർശം ഒഴിവാക്കേണ്ടതായിരുന്നു. ഇന്ത്യ-യു.എസ് ബന്ധത്തെ പൂർണമായും കോൺഗ്രസ് അംഗീകരിക്കുന്നു. എന്നാൽ, വിദേശത്തെത്തി അവിടത്തെ തെരഞ്ഞെടുപ്പ് കാര്യങ്ങളിൽ ഇടപെടുക എന്നത് നമ്മുടെ രീതിയല്ല. അത് പ്രധാനമന്ത്രി മാനിക്കണമായിരുന്നു. യു.എസിലെ റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് ഭരണകൂടങ്ങളോട് ഒരേ നിലപാടാണ് ഇന്ത്യ സ്വീകരിച്ചുപോന്നിട്ടുള്ളതെന്നും ആനന്ദ് ശർമ പറഞ്ഞു. ഇന്ത്യയിൽ എല്ലാം ഭംഗിയായി നടക്കുന്നുവെന്ന മോദിയുടെ ഹ്യൂസ്റ്റൻ പ്രസ്താവനയെ മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം ട്വിറ്ററിൽ പരിഹസിച്ചു.
മോദി യു.എസ് നേതാക്കളെപ്പോലെ, ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിെൻറ സംഭാവനകൾ അംഗീകരിച്ചിരുന്നെങ്കിൽ എന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.