അഭിഭാഷകർ ഇടപെട്ടു; സുപ്രീംകോടതി ഇ-മെയിലിൽനിന്ന് മോദിയുടെ ചിത്രം നീക്കി
text_fieldsന്യൂഡല്‍ഹി: സുപ്രീംകോടതി ഇ-മെയിലിൽ കയറിക്കൂടിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും സർക്കാർ മുദ്രാവാക്യവും നീക്കി. വ്യാഴാഴ്ച വൈകീട്ടാണ് ഇ-മെയിൽ സിഗ്നേചറിെൻറ ഭാഗമായി പ്രധാനമന്ത്രിയുടെ ചിത്രവും സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ് തുടങ്ങിയ സർക്കാർ മുദ്രാവാക്യങ്ങളും നൽകിയതായി ശ്രദ്ധയിൽപ്പെട്ടത്. സുപ്രീംകോടതി രജിസ്ട്രിയില്‍നിന്ന് ലഭിച്ച ഇ-മെയില്‍ സിഗ്നേചറായി മോദി ചിത്രവും മുദ്രാവാക്യങ്ങളും കണ്ട അഭിഭാഷകൻ സുപ്രീംകോടതി അഡ്വക്കേറ്റ്സ് ഓൺ റെക്കോഡ് അസോസിയേഷെൻറ വാട്സ്ആപ് ഗ്രൂപ്പില്‍ ഇട്ടതോടെയാണ് സംഭവം മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടുന്നത്.
ഇതിനു പിന്നാലെ സുപ്രീംകോടതി രജിസ്ട്രി നാഷനല്‍ ഇന്‍ഫോമാറ്റിക് സെൻററിനോട് (എൻ.ഐ.സി) ഇത് നീക്കം ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു. ഇലക്ട്രോണിക് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിലുള്ള എൻ.ഐ.സിയാണ് സുപ്രീംകോടതിയുടെ ഔദ്യോഗിക വെബ്സൈറ്റ് അടക്കമുള്ള മിക്ക ഡിജിറ്റൽ സംവിധാനങ്ങളും ഒരുക്കുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ട ചീഫ് ജസ്റ്റിസ് എൻ.വി. രമണ റിപ്പോർട്ട് തേടിയെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകിയെന്നുമാണ് വിവരം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.