Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇറാൻ യുദ്ധത്തിന്റെ പേരിൽ പ്രതിപക്ഷം രാജ്യത്ത് ഭീതി പരത്തുന്നുവെന്ന് മോദി; ഇന്ത്യ പ്രതിസന്ധിയിലാകുമ്പോൾ ചിലർക്ക് സന്തോഷമെന്നും അവകാശവാദം

text_fields
bookmark_border
ഇറാൻ യുദ്ധത്തിന്റെ പേരിൽ പ്രതിപക്ഷം രാജ്യത്ത് ഭീതി പരത്തുന്നുവെന്ന് മോദി; ഇന്ത്യ പ്രതിസന്ധിയിലാകുമ്പോൾ ചിലർക്ക് സന്തോഷമെന്നും അവകാശവാദം
cancel

ന്യൂഡൽഹി: ഇറാൻ യുദ്ധത്തിന്റെ പേരിൽ രാജ്യത്ത് എൽ.പി.ജിക്കും വളത്തിനും ക്ഷാമമുണ്ടാകുമെന്ന തരത്തിൽ പ്രതിപക്ഷം വ്യാജപ്രചാരണം നടത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ പ്രതിസന്ധി നേരിടുമ്പോൾ ചിലർക്ക് സന്തോഷമാണെന്നും ഇത്തരം പ്രചാരണങ്ങളിലൂടെ പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്താനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. ഗുജറാത്തിലെ ബനസ്കാന്ത ജില്ലയിലെ ഭിൽഡിയിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി.

ഇറാൻ യുദ്ധം മൂലം കർഷകർക്ക് വളം ലഭിക്കില്ലെന്നും ജനങ്ങൾക്ക് പാചകവാതകം ലഭിക്കില്ലെന്നും ചിലർ പ്രചാരണം നടത്തിയെന്ന് മോദി ആരോപിച്ചു. രാജ്യത്ത് പ്രതിസന്ധിയുണ്ടാകുമ്പോൾ അതിൽ സന്തോഷം കണ്ടെത്തുന്നവരുണ്ടെന്നും ഇത്തരം പ്രചാരണങ്ങൾ രാജ്യത്തിന് ദുഷ്പേര് സൃഷ്ടിക്കാനാണെന്നും അദ്ദേഹം വാദിച്ചു. വിമർശനത്തിൽ ആരുടെയും പേര് പ്രധാനമന്ത്രി പരാമർശിച്ചിരുന്നില്ല. അതേസമയം ജീവിതത്തിന്റെ അവസാന നിമിഷംവരെ രാജ്യത്തെ ജനങ്ങളെ സേവിക്കുമെന്നും മോദി പറഞ്ഞു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അടുത്തിടെ നടത്തിയ പരാമർശങ്ങൾക്കു പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഈ പ്രതികരണം.

അതേസമയം ഭിൽഡിയിൽ 14,000 കോടിയോളം രൂപയുടെ വിവിധ വികസന പദ്ധതികൾക്കാണ് മോദി തുടക്കം കുറിച്ചത്. കാങ്ക്രെജ് കന്നുകാലി ഇനത്തിന്റെ പ്രജനനവും ജനിതക ഗുണനിലവാരവും മെച്ചപ്പെടുത്തുകയാണ് 127 ഏക്കറിൽ സ്ഥാപിച്ച ഗവേഷണ കേന്ദ്രത്തിന്റെ ലക്ഷ്യം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - PM Denies LPG And Fertilizer Shortage
Next Story