മോദിയുടെ സ്വത്ത്:കോടതി മേൽനോട്ടത്തിൽ അന്വേഷണത്തിന് ഹരജി
text_fieldsന്യൂഡൽഹി: മുമ്പ് തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചപ്പോൾ നാമനിർദേശ പത്രികക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ സ്വത്ത് വിവരം തെറ്റായി കാണിച്ച പ്രധാനമന്ത്രി നരേന്ദ്ര മോ ദിക്കെതിരെ തെരെഞ്ഞടുപ്പു കമീഷൻ നടപടി എടുക്കണമെന്ന് കോൺഗ്രസ്. മോദി നൽകിയ സത ്യവാങ്മൂലങ്ങളിലെ പൊരുത്തക്കേട് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയിൽ ഹരജി എത്തിയതിനു തൊട്ടുപിന്നാലെയാണ് കോൺഗ്രസ് ഇൗ ആവശ്യമുന്നയിച്ചത്. ജനപ്രാതിനിധ്യ നിയമപ്രകാരം പ്രധാനമന്ത്രിക്കെതിരെ നടപടി എടുക്കണമെന്നാണ് സുപ്രീംകോടതിയിൽ സമർപ്പിച്ച ഹരജിയിലെ ആവശ്യം.
ഗുജറാത്ത് തലസ്ഥാനമായ ഗാന്ധിനഗറിലുള്ള ആസ്തിയെക്കുറിച്ച് പരസ്പര വിരുദ്ധമായ വിവരങ്ങളാണ് മോദി നൽകിയതെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞു. ബോധപൂർവം ചിലതു വിട്ടുകളഞ്ഞിട്ടുണ്ട്.
മഹാരാഷ്ട്രയിലെ മാധ്യമ പ്രവർത്തകനായ സാകേത് ഗോഖലെയാണ് മോദിക്കെതിരെ സുപ്രീംകോടതിയിൽ എത്തിയത്. സത്യവാങ്മൂലങ്ങളിലെ പൊരുത്തക്കേടിനെക്കുറിച്ച് കോടതിയുെട മേൽനോട്ടമുള്ള അന്വേഷണം വേണമെന്നാണ് അദ്ദേഹത്തിെൻറ ആവശ്യം. 2007 മുതൽ 2014 വരെ മോദി സമർപ്പിച്ച സത്യവാങ്മൂലങ്ങളുടെ പകർപ്പ് തെളിവായി സമർപ്പിച്ചിട്ടുമുണ്ട്. 2007ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ ഗാന്ധിനഗറിൽ 411 േപ്ലാട്ട് നമ്പറിൽ ഭൂമിയുണ്ടെന്നാണ് കാണിച്ചിരുന്നത്. എന്നാൽ, 2012ലോ 2014ലോ ഇൗ വസ്തുവിനെക്കുറിച്ച് മിണ്ടിയില്ല. അതേസമയം, 1312 ചതുരശ്ര മീറ്റർ വരുന്ന തൊട്ടടുത്ത 401-എ പ്ലോട്ട് നമ്പറിെൻറ ഉടമസ്ഥാവകാശം രേഖപ്പെടുത്തി.
ഇതേക്കുറിച്ച് പക്ഷേ, 2016ലോ 2017ലോ ആസ്തി വെളിപ്പെടുത്തിയപ്പോൾ പറഞ്ഞിട്ടില്ല. എന്നാൽ, കോടി രൂപ വിലമതിക്കുന്ന ഈ ഭൂമി രേഖകൾ പ്രകാരം മോദിയുടെ പേരിൽതന്നെയാണ്.മോദിക്കു പുറമെ മന്ത്രി അരുൺ ജെയ്റ്റ്ലിയും 401-എയുടെ ഉടമാവകാശം സത്യവാങ്മൂലത്തിൽ പറഞ്ഞിട്ടുണ്ടെന്ന് പവൻ ഖേര പറഞ്ഞു. എന്നാൽ, ഇൗ ഭൂമി ഗുജറാത്ത് റവന്യൂ വകുപ്പിെൻറ രേഖകളിൽ കാണിച്ചിട്ടില്ല. ജെയ്റ്റ്ലി മുൻകാല സത്യവാങ്മൂലങ്ങളിൽ ഇൗ വസ്തുവിനെക്കുറിച്ച് പറഞ്ഞിട്ടുമില്ല. സ്വത്തിനെക്കുറിച്ച ദുരൂഹതകൾ ബാക്കിവെക്കുന്നതാണ് ഇതെന്ന് പവൻ ഖേര വാദിക്കുന്നു. ഗുജറാത്തിലെ എം.പി, എം.എൽ.എമാർക്ക് ലേലം കൂടാതെ നാമമാത്ര വിലയിട്ട് സംസ്ഥാന സർക്കാർ പ്ലോട്ട് അനുവദിച്ചിരുന്നു. ഇങ്ങനെ കിട്ടിയ ഭൂമി ജില്ല കലക്ടറുടെ അനുമതി ഇല്ലാതെ മറിച്ചു വിൽക്കാനോ കൈമാറ്റം ചെയ്യാനോ പാടില്ല. നയവുമായി ബന്ധപ്പെട്ട നിയമവശങ്ങൾ മുൻനിർത്തി അലോട്ട്മെൻറും കൈമാറ്റവും ഗുജറാത്ത് ഹൈകോടതി നേരത്തെ തടഞ്ഞിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.