ജഡ്ജിമാർ ഉൾപ്പെട്ട കൈക്കൂലിക്കേസ്: സുപ്രീംകോടതി വിധി ചീഫ് ജസ്റ്റിസ് അസാധുവാക്കി
text_fieldsന്യൂഡൽഹി: സുപ്രീംകോടതിയിലെ പ്രമാദമായ കൈക്കൂലിക്കേസിൽ ജസ്റ്റിസ് ജെ. െചലമേശ്വർ അധ്യക്ഷനായ ബെഞ്ച് പുറപ്പെടുവിച്ച വിധി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുണ്ടാക്കിയ അടിയന്തര അഞ്ചംഗ ഭരണഘടന ബെഞ്ച് നാടകീയമായി അസാധുവാക്കി. ബെഞ്ചുകൾ തമ്മിലുള്ള ഭികന്നിപ്പ് പ്രകടമായ നടപടിക്കിടയിൽ തങ്ങളുടെ ഭാഗം പറയാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് മുതിർന്ന അഭിഭാഷകരായ പ്രശാന്ത് ഭൂഷണും ദുഷ്യന്ത് ദവെയും കോടതിമുറിയിൽനിന്ന് ഇറങ്ങിപ്പോയി. ചീഫ് ജസ്റ്റിസ് ആകും മുമ്പ് ജസ്റ്റിസ് ദീപക് മിശ്ര അടങ്ങുന്ന ബെഞ്ചിെൻറ വിധിക്ക് കൈക്കൂലി വാങ്ങിയെന്ന കേസിലാണ് പരമോന്നത കോടതിയിലെ ജഡ്ജിമാർക്കിടയിലെ ഭിന്നത മറനീക്കിയത്.
വെള്ളിയാഴ്ച മൂന്നിന് അടിയന്തരമായി വിളിച്ച അഞ്ചംഗ ഭരണഘടന ബെഞ്ചിലിരുന്ന്, ഇൗ തരത്തിൽ ജഡ്ജിമാർ ഉത്തരവ് പുറപ്പെടുവിച്ചാൽ സുപ്രീംകോടതി എങ്ങനെ മുന്നോട്ടുപോകുമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര രോഷത്തോടെ ചോദിച്ചു. ചീഫ് ജസ്റ്റിസിനെ പിന്തുണച്ച് രംഗത്തുവന്ന സുപ്രീംകോടതി ബാർ അസോസിയേഷനും അഭിഭാഷകരും ഒരേ വിഷയത്തിൽ രണ്ട് ഹരജി നൽകിയതിന് പിന്നിൽ പ്രവർത്തിച്ച മുതിർന്ന അഭിഭാഷകരായ പ്രശാന്ത് ഭൂഷൺ, കാമിനി ജയ്സ്വാൾ, ദുഷ്യന്ത് ദവെ എന്നിവർക്കെതിരെ കോടതിയലക്ഷ്യ നടപടി തുടങ്ങണമെന്നും ജസ്റ്റിസ് ചെലമേശ്വറിെൻറ വിധി റദ്ദാക്കണമെന്നും വാദിച്ചു. ബഹളമായ അ ന്തരീക്ഷത്തിൽ പലപ്പോഴും പൊട്ടിത്തെറിച്ച ചീഫ് ജസ്റ്റിസ് ദീപക് മിശ്ര താൻ തന്നെയാണ് ജസ്റ്റിസ് ചെലേമശ്വറിെൻറ ബെഞ്ചിലേക്ക് ആ കുറിപ്പ് അയച്ചതെന്ന് തുറന്നടിച്ചു. ജഡ്ജിമാർക്ക് മനോനില തെറ്റാൻ പാടിെല്ലന്നും ചിലപ്പോൾ തെറ്റിേപ്പാകുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞപ്പോൾ എല്ലാവർക്കും തെറ്റിപ്പോകുമെന്ന് േകസിലെ ഹരജിക്കാരനായ പ്രശാന്ത് ഭൂഷൺ പ്രതികരിച്ചു. ഏത് കോടതിയിലും കേസുകളുടെ യജമാനൻ ചീഫ് ജസ്റ്റിസാണെന്നും രാജസ്ഥാൻ ഹൈകോടതി മുമ്പ് ഇത്തരമൊരു വിധി പുറപ്പെടുവിച്ചിട്ടുണ്ടെന്നും അത് സുപ്രീംകോടതിക്കും ബാധകമാണെന്നും ഒന്നരമണിക്കൂർ നീണ്ട വാദത്തിനിടയിൽ ചീഫ് ജസ്റ്റിസ് പറഞ്ഞു.
സുപ്രീംകോടതിയിലും കേസ് പട്ടികയുടെ ഉടമസ്ഥൻ ചീഫ് ജസ്റ്റിസ് ആണെന്നും മറ്റാർക്കും അധികാരമിെല്ലന്നും മേലിൽ ഇത് ആവർത്തിക്കാതിരിക്കാൻ ഇത്തരമൊരു വിധി ഇന്നുതന്നെ പുറപ്പെടുവിക്കുകയാണെന്നും വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിധി പ്രഖ്യാപനത്തിലേക്ക് കടന്നത്. ഇപ്പോൾ പരിഗണിക്കുന്നത് തെൻറ ഹരജിയാണെന്നും ജസ്റ്റിസ് ചെലമേശ്വർ വിധി പറഞ്ഞ വ്യാഴാഴ്ചത്തെ ഹരജി തേൻറതല്ലെന്നും പിന്നെങ്ങനെയാണ് ആ ഹരജി ഇവിടെ ചർച്ച ചെയ്യുകയെന്നും പ്രശാന്ത് ഭൂഷൺ ചോദിച്ചപ്പോൾ ജഡ്ജിമാർക്കും അവർക്കുവേണ്ടി വാദം നടത്തിയ അഭിഭാഷകർക്കും മറുപടിയില്ലാതായി. തെൻറ ഹരജിയിൽ സംസാരിക്കാൻ പത്ത് മിനിറ്റ് എങ്കിലും അനുവദിക്കണമെന്ന് പ്രശാന്ത് ഭൂഷൺ പറഞ്ഞെങ്കിലും ചീഫ് ജസ്റ്റിസ് അനുവദിച്ചില്ല. ഭൂഷണെതിരായ അഭിഭാഷകരെ ക്ഷണിക്കുകയും ചെയ്തു. അതോടെ പൊട്ടിത്തെറിച്ച പ്രശാന്ത് ഭൂഷൺ ഇറങ്ങിപ്പോവുകയായിരുന്നു. തുടർന്ന് ഏത് കേസ് ഏത് ബെഞ്ചിന് വിടണമെന്നും ആ ബെഞ്ചിൽ ആരൊക്കെ വേണമെന്നും ചീഫ് ജസ്റ്റിസ് തീരുമാനിക്കുമെന്ന വിധി ബെഞ്ച് പുറപ്പെടുവിച്ചു.
സുപ്രീംകോടതിയിൽ ഒരു ബെഞ്ച് മറ്റൊരു ബെഞ്ചിെൻറ ഉത്തരവ് റദ്ദാക്കിയ ചരിത്രമില്ലെന്നും നിയമവിരുദ്ധമാണിതെന്നുമുള്ള മുതിർന്ന അഭിഭാഷക കാമിനി ജയ്സ്വാളിെൻറ തടസ്സവാദം തള്ളിയ ജസ്റ്റിസ് ദീപക് മിശ്ര താൻ ആ ഹരജി പരിഗണിച്ചിട്ടിെല്ലന്ന മറുപടിയാണ് നൽകിയത്. അതോടെ, ജസ്റ്റിസ് ചെലമേശ്വറിെൻറ മുന്നിലുള്ള ഹരജിയിലെ ഭാവി നടപടികൾ എന്താകുമെന്ന ചോദ്യം ബാക്കിയായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.