Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

51,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച കുരങ്ങിനെ പിടികൂടി; കുരങ്ങിനെ തല്ലിച്ചതച്ച് നാട്ടുകാർ

text_fields
bookmark_border
monkey
cancel

ഫരീദാബാദ്: ഹരിയാനയിലെ പൽവാൽ ജില്ലയിലുള്ള ഹതിൻ പ്രദേശത്ത് മുപ്പതിലേറെ പേരെ കടിച്ച് പരിക്കേൽപ്പിക്കുകയും തലയ്ക്ക് 51,000 രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്ത കുരങ്ങിനെ നാട്ടുകാർ പിടികൂടി. എന്നാൽ, പിടികൂടിയ കുരങ്ങിനെ നാട്ടുകാർ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത് വൻ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

കഴിഞ്ഞ ബുധനാഴ്ചയാണ് ആക്രമണകാരിയായ കുരങ്ങിനെ നാട്ടുകാർ ചേർന്ന് പിടികൂടിയത്. കൈകൾ കെട്ടിയിട്ട നിലയിൽ കുരങ്ങിനെ തോലിലേറ്റിക്കൊണ്ടുപോകുന്നതിനിടെ, പിന്നാലെ വന്ന ആളുകൾ കുരങ്ങനെ അടിക്കുകയും വടികൊണ്ട് ഉപദ്രവിക്കുകയും ചെയ്യുന്നത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിലുണ്ട്. ഇതിനുപുറമെ, പിടികൂടുന്നതിന് മുമ്പ് ഉയർന്ന വാട്ടർ ടാങ്കിൽ നിന്ന് കുരങ്ങിനെ താഴേക്ക് എറിയുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

പ്രദേശത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഈ കുരങ്ങിന്റെ ആക്രമണത്തിൽ 30-ലധികം പേർക്ക് പരിക്കേറ്റിരുന്നതായി ഹതിൻ മുൻസിപ്പൽ കൗൺസിൽ അധ്യക്ഷ രേണു ലതയുടെ പ്രതിനിധി സുമിത് രാജ്പുത് വ്യക്തമാക്കി. കുരങ്ങിനെ പിടികൂടുന്നവർക്ക് കൗൺസിൽ അധ്യക്ഷ സ്വന്തം കൈയിൽ നിന്ന് 51,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇതിനോടകം പ്രദേശത്ത് നിന്ന് മൂന്ന് കുരങ്ങുകളെ പിടികൂടിയതായും 30,000 രൂപ പാരിതോഷികമായി നൽകിയതായും അദ്ദേഹം അറിയിച്ചു.

അതേസമയം, പ്രദേശത്ത് ഇത്തരത്തിൽ ആക്രമണകാരികളായ നൂറുകണക്കിന് കുരങ്ങുകളുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. കുരങ്ങുകളെ പിടികൂടാൻ മുൻസിപ്പൽ ഭരണകൂടം ടെൻഡർ വിളിച്ചിരുന്നെങ്കിലും അനുകൂല പ്രതികരണമൊന്നും ലഭിച്ചില്ല. ജനങ്ങൾക്ക് ഭീഷണിയാകുന്ന കുരങ്ങുകളെ സുരക്ഷിതമായും മൃഗങ്ങളോട് ക്രൂരത കാട്ടാതെയും പിടികൂടാൻ ഭരണകൂടം ഉടൻ തന്നെ പ്രത്യേക സംഘങ്ങളെ നിയോഗിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Monkey Captured After Rs 51,000 Reward Announced, Thrashed by Villagers
Next Story