തമിഴ്നാട്ടിൽ തിങ്കളാഴ്ച പുലർച്ചെ മുതൽ കൂടുതൽ നിയന്ത്രണങ്ങൾ
text_fieldsഗൂഡല്ലൂർ:കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തമിഴ്നാട്ടിൽ തിങ്കളാഴ്ച പുലർച്ചെ നാലുമണി മുതൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. ഹോട്ടൽ റസ്റ്റോറൻറ് മാളുകൾ ജിമ്മ് ഓഡിറ്റോറിയം തുടങ്ങിയ പ്രവർത്തിക്കാൻ പാടില്ല.
സിറ്റി മറ്റു നഗരങ്ങളിൽ ബാർബർഷോപ്പ് ബ്യൂട്ടിപാർലർ ഉൾപ്പെടെയുള്ളവർ അനുവദിക്കുകയില്ല. ഷോപ്പിംഗ് കോംപ്ലക്സും പ്രവർത്തിക്കാൻ പാടില്ല ആരാധനാലയങ്ങളിൽ ജീവനക്കാർ ഒഴികെ മറ്റ് പുറമേ ഉള്ളവർക്ക് നിന്നുള്ളവർക്ക് പ്രവേശനം ഉണ്ടാകുന്നതല്ല.
പലചരക്ക് കടകൾ പെട്ടിക്കടകൾ എന്നിവ സാധാരണപോലെ പ്രവർത്തിക്കാം എങ്കിലും ഡിപ്പാർട്ട്മെൻറ് സ്റ്റോറുകളിൽ എ.സി ഇല്ലാതെ പ്രവർത്തിക്കാം .50% ഉപഭോക്താക്കൾക്ക് മാത്രമേ പ്രവേശനം പാടുള്ളൂ.റസ്റ്റോറൻറ് ഹോട്ടൽ,ടീ ഷോപ്പ്, ബേക്കറികൾ തുറക്കാം എങ്കിലും ഇരുന്ന് ഭക്ഷിക്കാൻ പാടില്ല. പാർസൽമാത്രം അനുവദിക്കും. ഹോസ്റ്റൽ, ലോഡ്ജുകളിൽ ഉള്ളവർക്ക് റൂമിൽ തന്നെ ഭക്ഷണം എത്തിച്ചു കഴിക്കാം.വിവാഹച്ചടങ്ങുകൾക്ക് 50 പേർക്കും മരണാനന്തര ചടങ്ങുകൾക്ക് 25 പേർക്കും പങ്കെടുക്കാം.പോണ്ടിച്ചേരി ഒഴികെ കർണാടക ആന്ധ്ര തമിഴ്നാട് കേരളം എന്നിവിടങ്ങളിൽ നിന്ന് തമിഴ്നാട്ടിലേക്ക് പ്രവേശിക്കുന്നവർക്ക് ഈ രജിസ്ട്രേഷൻ നിർബന്ധം മറ്റ് നിയന്ത്രണങ്ങൾ പയയപടി തുടരുമെന്നും അറിയിപ്പിൽ വ്യക്തമാക്കി. രാത്രികാല കർഫ്യൂ ഞായറാഴ്ചകളിലെ പൂർണ്ണ ലോക ഡൗൺ തുടരുമെന്നും വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.