Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകടൽ തീര ഖനനവുമായി...

കടൽ തീര ഖനനവുമായി മുന്നോട്ട്; പ്രത്യാഘാതങ്ങൾ തടയുമെന്ന് കേന്ദ്രം

text_fields
bookmark_border
കടൽ തീര ഖനനവുമായി മുന്നോട്ട്; പ്രത്യാഘാതങ്ങൾ തടയുമെന്ന് കേന്ദ്രം
cancel
Listen to this Article

ന്യൂഡൽഹി: കടൽ തീര ഖനനവുമായി മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കിയ കേന്ദ്ര സർക്കാർ സമുദ്ര ആവാസ വ്യവസ്ഥയില്‍ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ തടയുന്നതിനും പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുന്നതിനുമുളള നിയമവ്യവസ്ഥകള്‍ പാലിക്കപ്പെടുമെന്ന് കേന്ദ്ര മത്സ്യബന്ധന വകുപ്പ് മന്ത്രി രാജീവ് രഞ്ജന്‍ സിംഗ്, എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി യെ ലോക്സഭയില്‍ അറിയിച്ചു. ഇതിനായി ശക്തമായ നിയമവ്യവസ്ഥകള്‍ ഉണ്ടെന്നും അത് പാലിക്കപ്പെടുമെന്നും കൊല്ലം തീരമുള്‍പ്പെടെയുള്ളിടങ്ങളിൽ കടല്‍ത്തീര ഖനനവുമായി ബന്ധപ്പെട്ട ചോദ്യത്തിന് ലോക്സഭയി മന്ത്രി മറുപടി നൽകി. കേരളത്തിലെ മത്സ്യബന്ധന മേഖലയിലെ സമഗ്ര വികസനത്തിന് വിവിധ നടപടികള്‍ സ്വീകരിച്ചതായും മന്ത്രി പറഞ്ഞു.

പി.എം.എം.എസ്.വൈ എന്ന ഫ്ളാഗ്ഷിപ്പ് പദ്ധതി പ്രകാരം കേരളത്തിന് 1418.51 കോടി രൂപയുടെ വികസന പദ്ധതികള്‍ അംഗീകരിച്ചു. 20 ആഴക്കടല്‍ മത്സ്യബന്ധന യാനങ്ങള്‍ക്കുളള ധനസഹായം തീരത്ത് 42 കൃത്രിമ പവിഴ പുറ്റുകള്‍, ബൈ-വാള്‍വ് കൃഷി 1140 എണ്ണം, ബയോഫ്ളോക്ക് യൂണിറ്റുകള്‍ 780 എണ്ണം, റീ-സര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം 708 എണ്ണം തുടങ്ങി അധിക ഉപജീവന പ്രവര്‍ത്തനങ്ങള്‍ക്കുളള അനുമതി ഇതില്‍ ഉള്‍പ്പെടുന്നു. മത്സ്യബന്ധന നിരോധന സമയത്ത് 1,71,033 മത്സ്യതൊഴിലാളികള്‍ക്കുളള ഉപജീവനമാര്‍ഗത്തിനുളള സഹായ പദ്ധതികള്‍, കാലാവസ്ഥാ പ്രതിരോധ ശേഷിയുളള ആറ് കോസ്റ്റല്‍ വില്ലേജുകള്‍, 10 മത്സ്യസേവ കേന്ദ്രങ്ങള്‍, 222 എണ്ണം സാഗര്‍ മിത്രങ്ങള്‍ എന്നിവ അംഗീകരിച്ചുവെന്നും മന്ത്രി തുടർന്നു.

കേരളത്തില്‍ മത്സ്യബന്ധന തുറമുഖങ്ങളുടെ ഏഴ് വിപുലീകരണം/നവീകരണം, നിലവിലുള്ള ആറ് തുറമുഖങ്ങളുടെ അറ്റകുറ്റപ്പണി, 16 ഐസ് പ്ലാന്‍റുകള്‍/കോള്‍ഡ് സ്റ്റോറേജുകള്‍, 468 മത്സ്യ ഷെല്‍ഫ് ആയുസ് വര്‍ധിപ്പിക്കുന്നതിനുള്ള ഗതാഗത വാഹനങ്ങള്‍, രണ്ട് മൊത്തവ്യാപാര മത്സ്യ മാര്‍ക്കറ്റുകള്‍ , അഞ്ച് ചില്ലറ വിപണി 90 മത്സ്യ കിയോസ്ക്, 77 തത്സമയ മത്സ്യ വില്‍പ്പന കേന്ദ്രങ്ങള്‍, 10 മൂല്യവര്‍ദ്ധിത സംരംഭ യൂണിറ്റുകള്‍ എന്നിവ അനുവദിച്ചതായും എം.പിയെ കേന്ദ്ര മന്ത്രി ലോകസഭയില്‍ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Central GovermentconsequencesCoastal Mining
News Summary - Moving forward with coastal mining; Central government says it will prevent impacts
Next Story