മകന്‍റെ ഒാർമയ്ക്ക്
text_fieldsമുബൈ: പ്രിയപ്പെട്ടവരുടെ വിയോഗം എറ്റവും വേദനയുണ്ടാക്കുന്ന ഒന്നാണ്. പ്രത്യേകിച്ച് മതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ മക്കളുടെ മരണം. അത്തരത്തിലൊരു മരണമാണ് പ്രദീപ്- ദമയന്തി ദമ്പതികളുടെ മകൻ നിമേഷിനും സംഭവിച്ചത്. 2011ലാണ് ട്രെയിൻ അപകടത്തിൽ 23 വയസുളള നിമേഷ് മരിച്ചത്.
ആകസ്മികമായുണ്ടായ മകന്‍റെ മരണം ഇരുവരെയും മാനസികമായി തളർത്തി. ഒാരോ ദിവസവും യാന്ത്രികമായി തളളി നീക്കവെ ദമയന്തിയാണ് പുതിയ ആശയം പങ്കുവെച്ചത്. ആരോരുമില്ലാത്തവർക്ക് ഭക്ഷണം നൽകുക. പ്രദീപിനും ആശയം ഇഷ്ടപ്പെട്ടു. അങ്ങനെ മകൻ മരിച്ച് ഒന്നര വർഷത്തിന് ശേഷം അവർ മകന്‍റെ പേരിൽ തന്നെ ആ ട്രസ്റ്റ് ആരംഭിച്ചു. 5 വർഷമായി നിമേഷ് ട്രസ്റ്റ് മുബൈയിലെ വിവിധ സ്ഥലങ്ങളിലായ് 100ഒാളം പേർക്ക് ഭക്ഷണം നൽകി വരുന്നു.
ഞങ്ങൾ വെറുതേ ജീവിക്കാൻ ഒരുക്കമല്ലായിരുന്നു,കുറഞ്ഞത് 100 പേർക്കെങ്കിലും ഒരു ദിവസം ഉച്ച ഭക്ഷണം എത്തിക്കാൻ കഴിയുന്നുണ്ട്. കൂടാതെ എല്ലാ മാസവും ഭക്ഷണമുണ്ടാക്കാൻ കഴിവില്ലാത്ത പാവങ്ങൾക്ക് ഭക്ഷ്യ വസ്തുക്കൾ നൽകുന്നു. ആദിവാസി മേഖലയിലെ കുട്ടികൾക്ക് വസ്ത്രങ്ങൾ,പുസ്തകങ്ങൾ. മക്കളുപേക്ഷിച്ചവരോ പ്രായമായവരോ ആയവർക്ക് ലഞ്ച് ബോക്സുകൾ, പരമാവധി ആകുന്നതെല്ലാം ചെയ്യുന്നു പ്രദീപ് പറഞ്ഞു. അടുത്ത ബന്ധുക്കളും ചില സുഹൃത്തുക്കളും സഹായിക്കാറുണ്ട്, അതുമാത്രം. ഞങ്ങളുടെ ട്രസ്റ്റിന് ജാതിയും മതവുമില്ല, ഒരു വേർതിരിവുകളും ഇല്ല എല്ലാം എന്‍റെ മകന് വേണ്ടി അവനിതെല്ലാം കണ്ട് എവിടെയെങ്കിലുമിരിക്കുന്നുണ്ടാവും അത് പറയുമ്പോൾ പ്രദീപിന്‍റെ കണ്ണ് നിറയുന്നു.
കടുത്ത വിഷമമുണ്ടെങ്കിലും ഒരുപാട് പേർക്കിന്ന് ദൈവ തുല്യരാണ് ഇൗ ദമ്പതികൾ .

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.