നിയമ കമീഷൻ കരടിൽ അന്തിമ ചർച്ച നടത്തി മുസ്ലിം വ്യക്തിനിയമ ബോർഡ്
text_fieldsലഖ്നോ: ഏക സിവിൽകോഡിനെ കുറിച്ച് നിയമ കമീഷനിൽ സമർപ്പിക്കേണ്ട കരട് സംബന്ധിച്ച് അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ് അന്തിമ ചർച്ച നടത്തി. ഏക സിവിൽകോഡിന് അനുകൂലമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവന നടത്തിയതിന് പിറകെയാണ് ചൊവ്വാഴ്ച രാത്രി വ്യക്തിനിയമ ബോർഡ് യോഗംചേർന്നത്.
അതേസമയം, ഓൺലൈനിൽ ചേർന്ന പതിവ് യോഗമാണെന്നും മോദിയുടെ പ്രസ്താവനയുമായി ഇതിനെ കൂട്ടിക്കുഴക്കേണ്ടതില്ലെന്നും വ്യക്തിനിയമ ബോർഡ് അംഗം ഖാലിദ് റശീദ് ഫറംഗി മഹല്ലി പറഞ്ഞു. ഏക സിവിൽകോഡ് ഭരണഘടനയുടെ ആത്മാവിന് എതിരാണെന്നതാണ് ബോർഡിന്റെ നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കി.
വ്യത്യസ്ത മതങ്ങളും സംസ്കാരങ്ങളും പിന്തുടരുന്ന നാടാണ് ഇന്ത്യ. ഏക സിവിൽകോഡ് മുസ്ലിംകളെ മാത്രമല്ല, ഹിന്ദു, സിഖ്, ക്രിസ്ത്യൻ, ജൈന, ജൂത, പാഴ്സി ഉൾപ്പെടെ ചെറു ന്യൂനപക്ഷങ്ങളെയടക്കം ബാധിക്കുന്ന ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.