മരിച്ചുപോയ തന്റെ അമ്മയെ കോൺഗ്രസും ആർ.ജെ.ഡിയും അപമാനിച്ചു- പ്രധാനമന്ത്രി
text_fieldsന്യൂഡൽഹി: രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ലാത്ത, മരിച്ചുപോയ തന്റെ അമ്മയെയാണ് കോൺഗ്രസും ആർ.ജെ.ഡിയും അധിക്ഷേപിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ മുഴുവന്‍ സ്ത്രീകളെയുമാണ് കോണ്‍ഗ്രസും ആര്.ജെ.ഡിയും അപമാനിച്ചത്. ഇത്തരക്കാര്‍ ഭരിക്കുമ്പോൾ സ്ത്രീകള്‍ക്ക് സുരക്ഷയുണ്ടാകില്ലെന്നും മോദി പറഞ്ഞു.
വോട്ടുകൊള്ളക്കെതിരെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇൻഡ്യ മുന്നണി ബിഹാറിൽ നടത്തിയ വോട്ടർ അധികാർ യാത്രക്കിടെ ആൾക്കൂട്ടത്തിനിടയിൽനിന്ന് ഒരാൾ നടത്തിയ പരാമർശങ്ങളോട് പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി. ബിഹാറിലെ സ്വയം സഹായ ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട സ്ത്രീകൾക്കിടയിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സംരംഭം വെർച്വലായി ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി.
അതേസമയം, രാഹുൽ ഗാന്ധിയും പ്രതിപക്ഷവും നിരന്തരം ഉന്നയിക്കുന്ന വോട്ടുകൊള്ളക്കെതിരെ മറുപടി ഉണ്ടായില്ല. അധിക്ഷേപകരമായ പരാമർശം തന്നെയും ബിഹാറിലെ മൊത്തം ജനങ്ങളെയും വേദനിപ്പിച്ചു. മരിച്ചുപോയ തന്റെ അമ്മയെക്കുറിച്ച് ഇത്തരമൊരു അധിക്ഷേപം ചിന്തിക്കാവുന്നതിലും അപ്പുറമാണ്. എന്തുതെറ്റാണ് അവര്‍ ചെയ്തത്. കുടുംബാധിപത്യത്തില്‍ അഭിരമിക്കുന്ന പലര്‍ക്കും പിന്നാക്ക വിഭാഗത്തില്‍നിന്ന് ഒരാള്‍ പ്രധാനമന്ത്രിയാവുന്നത് അംഗീകരിക്കാനാവുന്നില്ലെന്നും മോദി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.