മൈസൂരു-കുടക് , തലശ്ശേരി-മൈസൂരു പാതകൾക്ക് പാരിസ്ഥിതിക അനുമതി തേടണം -ഹൈക്കോടതി
text_fieldsബംഗളൂരു: മൈസൂരു- കുടക് റെയിൽപാതെക്കതിരായ പരിസ്ഥിതി പ്രവർത്തകരുടെ പ്രതിഷേധ സമരത്തിന് ഫലം കാണുന്നു. കുടക് ജില്ലയിലൂടെ കടന്നുപോകുന്ന മൈസൂരു-കുടക്, തലശ്ശേരി-മൈസൂരു പാതകൾക്ക് കമീഷനിങ്ങിനു മുമ്പ് പാരിസ്ഥിതിക അന ുമതി തേടണമെന്ന് കർണാടക ൈഹകോടതി റെയിൽേവയോട് നിർദേശിച്ചു. കുടക് വന്യജീവി സമിതി പ്രസിഡൻറ് കേണൽ മുത്തണ് ണ അടക്കമുള്ളവർ നൽകിയ പൊതുതാൽപര്യ ഹരജി പരിഗണിക്കവെയാണ് ൈഹകോടതി നിർദേശം.
അനുമതിക്കായി റെയിൽവേ വനം വകു പ്പിന് അപേക്ഷ നൽകുന്ന മുറക്ക് ഹരജിക്കാരെ അറിയിക്കണമെന്നും കോടതി വ്യക്തമാക്കി. പദ്ധതി അനുമതിക്കായി റെയിൽവ േ ഇതുവരെ വനംവകുപ്പിനെ സമീപിച്ചിട്ടില്ലെന്നാണ് വിവരം. നാഗർഹോളെ ടൈഗർ റിസർവിെൻറ ബഫർ സോണിലൂെടയാണ് നിർദിഷ്ട പാത കടന്നുപോകുന്നത് എന്നതിനാൽ വനംവകുപ്പിെൻറ ക്ലിയറൻസ് ലഭിക്കാൻ സാധ്യത കുറവാണ്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് 87 കിലോമീറ്റർ വരുന്ന മൈസൂരു-കുടക് റെയിൽപാതക്ക് ദക്ഷിണ പശ്ചിമ െറയിൽവെ അനുമതി നൽകിയത്. മൈസൂരുവിലെ ബെലഗോള മുതൽ കുടകിലെ കുശാൽ നഗർ വരെ നീളുന്നതാണ് പാത. പദ്ധതിക്കെതിരെ രംഗത്തുവന്ന പരിസ്ഥിതി പ്രവർത്തകരുടെയും നാട്ടുകാരുടെയും എതിർപ്പ് മറികടന്നായിരുന്നു റെയിൽപാതക്ക് അനുമതി നൽകിയത്.
മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് പ്രകാരം, പരിസ്ഥിതിലോല പ്രദേശമായി കണക്കാക്കുന്ന കുടക് വനമേഖലയിലടക്കം റെയിൽവേ പാതക്കായുള്ള നിർമാണ പ്രവൃത്തികൾ പാരിസ്ഥിതിക സന്തുലനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞ രണ്ടുവർഷവും മൺസൂണിൽ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും കാരണവും കുടകിൽ കനത്ത നാശനഷ്ടങ്ങളുണ്ടായിരുന്നു.
കേരള സർക്കാറിെൻറ പരിഗണനയിലുള്ള നിർദിഷ്ട തലശ്ശേരി-മൈസൂരു പാതയും കുടകിലൂെടയാണ് കടന്നുപോവുക. നിർദിഷ്ട മൈസൂരു-മടിക്കേരി റെയിൽപാത പദ്ധതിയിൽ മൈസൂരു മുതൽ കുശാൽ നഗർ വരെയുള്ള പാതക്ക് ദക്ഷിണ പശ്ചിമ റെയിൽവേ അനുമതി നൽകിയതോെട പദ്ധതി പിങ്ക് ബുക്കിൽ ഇടംപിടിച്ചിരുന്നു.
1854.62 കോടി ചെലവ് കണക്കാക്കുന്ന പാതക്ക് സാേങ്കതിക സർവേ പൂർത്തിയാക്കിയ ലൈനിനായി പുതിയ പാതയുടെ ഗണത്തിൽപെടുത്തി 2016-17 റെയിൽവേ ബജറ്റിൽ 667 കോടി അനുവദിച്ചിരുന്നു. ൈമസൂരുവിൽ നിന്ന് കുശാൽ നഗർ വഴി മടിക്കേരി വരെയാണ് പാത നിർദേശിച്ചിരുന്നതെങ്കിലും കുശാൽ നഗർ മുതൽ മടിക്കേരി വരെയുള്ള വനമേഖലയിൽ സർവെ നടത്താൻ വനംവകുപ്പ് അനുമതി നൽകാതിരുന്നതിനാൽ ഇൗ ഭാഗം പദ്ധതിയിൽ നിന്ന് ഉപേക്ഷിക്കുകയായിരുന്നു. കുടകിലെ വനമേഖലയിലൂടെ റെയിൽപാത വരുന്നതിനെതിരെ 2017 ജൂൺ നാലു മുതൽ തുടർച്ചയായി സമരങ്ങൾ അരങ്ങേറി വരുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.