Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റോ​യി​യു​ടെ മരണം: ദുരൂഹത തുടരുന്നു; ​മൊഴികളിൽ വൈരുധ്യം

text_fields
bookmark_border
ആ​ത്മ​ഹ​ത്യ കുറിപ്പ് കണ്ടെത്തിയെന്ന വാർത്തകൾ സ്ഥിരീകരിക്കാൻ കഴിയില്ലെന്ന് എസ്.ഐ.ടി
റോ​യി​യു​ടെ മരണം: ദുരൂഹത തുടരുന്നു; ​മൊഴികളിൽ വൈരുധ്യം
cancel
camera_alt

സി.​ജെ. റോ​യ്

ബം​ഗ​ളൂ​രു: കോ​ണ്‍ഫി​ഡ​ന്‍റ് ഗ്രൂ​പ് ഉ​ട​മ​യും പ്ര​മു​ഖ വ്യ​വ​സാ​യി​യു​മാ​യ സി.​ജെ. റോ​യി​യു​ടെ ആ​ത്മ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്നു. റോ​യി ആ​ത്മ​ഹ​ത്യ ചെ​യ്യാ​ന്‍ നേ​ര​ത്തേ​ത​ന്നെ തീ​രു​മാ​നി​ച്ചി​രു​ന്നു എ​ന്നു സൂ​ചി​പ്പി​ക്കു​ന്ന ഡ​യ​റി​ക്കു​റി​പ്പു​ക​ള്‍ പൊ​ലീ​സ് ക​ണ്ടെ​ത്തി​യെ​ന്ന് ചി​ല മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍ട്ട് ചെ​യ്തു. നി​ക്ഷേ​പ​ക​രെ കൈ​വി​ട​രു​ത്, ജീ​വ​ന​ക്കാ​രെ കൂ​ടെ നി​ര്‍ത്ത​ണം, കു​ടും​ബ​ത്തോ​ട് ക്ഷ​മ ചോ​ദി​ക്കു​ന്നു, ബി​സി​ന​സി​ല്‍ ആ​രാ​ണ് പി​ന്‍ഗാ​മി എ​ന്നും വി​ദേ​ശ​ത്തെ ബി​സി​ന​സി​ല്‍ ചി​ല പ്ര​ശ്ന​ങ്ങ​ള്‍ ഉ​ണ്ട് എ​ന്നു​മു​ള്ള വി​വ​ര​ങ്ങ​ള്‍ അ​തി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും റി​പ്പോ​ര്‍ട്ടി​ല്‍ പ​റ​യു​ന്നു.

എ​ന്നാ​ല്‍, ഒ​മ്പ​ത് പേ​ജു​ള്ള ഒ​രു മ​ര​ണ​ക്കു​റി​പ്പും 20 പേ​ജു​ള്ള ഒ​രു ഡ​യ​റി​യും സം​ബ​ന്ധി​ച്ച് കിം​വ​ദ​ന്തി​ക​ൾ പ്ര​ച​രി​ക്കു​ന്നു​ണ്ട് എ​ന്നും അ​തു സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ക​ണ്ടെ​ത്തി​യാ​ലോ അ​ല്ലെ​ങ്കി​ൽ അ​ന്വേ​ഷ​ണ​ത്തി​നി​ടെ എ​ന്തെ​ങ്കി​ലും ഇ​ല​ക്ട്രോ​ണി​ക് തെ​ളി​വു​ക​ൾ ല​ഭി​ച്ചാ​ലോ മാ​ത്ര​മേ ഞ​ങ്ങ​ൾ അ​തി​നെ മ​ര​ണ​ക്കു​റി​പ്പാ​യി ക​ണ​ക്കാ​ക്കൂ എ​ന്നും അ​ത്ത​രം രേ​ഖ​ക​ളെ​ക്കു​റി​ച്ച് ആ​രെ​ങ്കി​ലും അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ പ്ര​ചാ​ര​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ൽ ഞ​ങ്ങ​ൾ അ​തു പ​രി​ഗ​ണി​ക്കി​ല്ല എ​ന്നും മു​തി​ർ​ന്ന എ​സ്‌.​ഐ.​ടി. ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു.

റെ​യ്ഡി​ല്‍ പ​ങ്കെ​ടു​ത്ത എ​ല്ലാ ആ​ദാ​യ​നി​കു​തി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും മൊ​ഴി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രേ​ഖ​പ്പെ​ടു​ത്തി. ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക​ര്‍ണാ​ട​ക വി​ട്ടു പോ​ക​രു​തെ​ന്ന് ക​ര്‍ശ​ന നി​ര്‍ദേ​ശം ന​ല്‍കി​യി​ട്ടു​ണ്ട്. റോ​യി​യെ ഒ​രു മ​ണി​ക്കൂ​ര്‍ ചോ​ദ്യം ചെ​യ്തു എ​ന്ന​ത് തെ​റ്റാ​യ വി​വ​രം ആ​ണെ​ന്നും രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​ത് എ​ന്നും ആ​ദാ​യ നി​കു​തി ഉ​ദ്യോ​ഗ​സ്ഥ​ര്‍ മൊ​ഴി ന​ല്‍കി. റോ​യി​യെ സ​മ്മ​ര്‍ദ​ത്തി​ലാ​ക്കു​ന്ന യാ​തൊ​രു​വി​ധ പെ​രു​മാ​റ്റ​വും ത​ങ്ങ​ള്‍ ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും റോ​യി അ​ന്വേ​ഷ​ണ​ത്തോ​ട് സ​ഹ​ക​രി​ച്ചി​രു​ന്നെ​ന്നും മൊ​ഴി​യി​ലു​ണ്ട്.

സം​ഭ​വ ദി​വ​സം സി.​ജെ. റോ​യ് ഓ​ഫി​സി​ല്‍ എ​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​ര​ക്ഷ ജീ​വ​ന​ക്കാ​രും ഡ​യ​റ​ക്ട​റും ന​ല്‍കി​യ മൊ​ഴി​ക​ളി​ല്‍ വൈ​രു​ധ്യ​മു​ണ്ട്. വെ​ള്ളി​യാ​ഴ്ച മൂ​ന്നി​ന് റോ​യ് ഓ​ഫി​സി​ല്‍ എ​ത്തി എ​ന്നു ഡ​യ​റ​ക്ട​ര്‍ പ​റ​യു​മ്പോ​ള്‍ ര​ണ്ടി​ന് എ​ത്തി എ​ന്നാ​ണ് സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​ന്‍റെ മൊ​ഴി. ബ​ന്ധു​ക്ക​ളു​ടെ​യും ഓ​ഫി​സി​ലെ മ​റ്റ് ജീ​വ​ന​ക്കാ​രു​ടെ​യും മൊ​ഴി ഉ​ട​ൻ രേ​ഖ​പ്പെ​ടു​ത്തും.

സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍ റോ​യി കൃ​ത്യ​മാ​യി ഡ​യ​റി​യി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. യു.​എ.​ഇ​യി​ലെ ബി​സി​ന​സു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ള്‍ റോ​യി​യെ മ​നോ​സം​ഘ​ര്‍ഷ​ത്തി​ലാ​ക്കി​യി​രു​ന്നു. 20 മി​നി​റ്റ് കാ​ബി​നി​ല്‍ പോ​യി​രു​ന്ന സ​മ​യം ഏ​തെ​ങ്കി​ലും കാ​ളു​ക​ള്‍ വ​ന്നോ എ​ന്ന​തും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​രി​ശോ​ധി​ക്കും.

ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി

തിരുവനന്തപുരം: കോൺഫിഡന്റ് ഗ്രൂപ് ചെയർമാൻ സി.ജെ റോയിയുടെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്​ കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അന്വേഷണ കമീഷൻ അധ്യക്ഷനായി ഭരണഘടനാ കോടതിയിൽ ജഡ്ജിയായി പ്രവർത്തിച്ച ആളെ നിയമിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു​. സമയബന്ധിതമായി റിപ്പോർട്ട് സമർപ്പിക്കണം. ആദായനികു​തി വകുപ്പിന്‍റെ റെയ്ഡിനിടെ പ്രോട്ടോകോൾ ലംഘനം ഉണ്ടായെന്നും, രണ്ട് സാക്ഷികൾ വേണമെന്നുണ്ടെന്നും ഇതുൾപ്പെടെ പാലിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.

നടപടിക്രമം പാലിച്ചിട്ടുണ്ടെന്ന ഔദ്യോഗിക റിപ്പോർട്ടുകൾ പൊതുസമൂഹത്തിൽ വിശ്വാസ്യത ഉറപ്പാക്കാൻ പര്യാപ്തമല്ല. ആവശ്യപ്പെട്ട എല്ലാ രേഖകളും നൽകിയെന്ന് കുടുംബം പറഞ്ഞിട്ടുണ്ട്. എന്നിട്ടും മാനസികമായി പീഡിപ്പിക്കുന്നുവെന്ന് റോയ് പറഞ്ഞതായി കുടുംബം ചൂണ്ടിക്കാട്ടുന്നു. ഇത്​ ഗൗരവമുള്ളതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. നികുതി വെട്ടിപ്പ് ഗുരുതരമായ പ്രശ്നമാണെന്നും അത് തടയാൻ എല്ലാ ശ്രമങ്ങളും നടത്തേണ്ടതുണ്ടെന്നും പൂർണമായി സമ്മതിക്കുമ്പോൾ തന്നെ, സി.ജെ. റോയിയുടെ കാര്യത്തിൽ സംഭവിച്ചതുപോലെ വിലയേറിയ മനുഷ്യജീവിതം നഷ്ടപ്പെടുന്നതിലേക്ക് നയിക്കുന്ന ഒരു നടപടിയും പരിഷ്കൃത ജനാധിപത്യ സമൂഹത്തിൽ ന്യായീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി കത്തിൽ പറയുന്നു.

സഭയിൽ ചർച്ച ആവശ്യപ്പെട്ട് ഹൈബി ഈഡൻ

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഫി​ഡ​ന്റ് ഗ്രൂ​പ് ചെ​യ​ർ​മാ​ൻ സി.​ജെ. റോ​യി​യു​ടെ ആ​ത്മ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ സ​ഭ നി​ർ​ത്തി​വെ​ച്ച് ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്ന് ഹൈ​ബി ഈ​ഡ​ൻ എം.​പി തി​ങ്ക​ളാ​ഴ്ച ലോ​ക്സ​ഭ സ്പീ​ക്ക​ർ​ക്ക് അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി. ഇ​ത് ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​മ​ല്ലെ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​റി​ന്റെ ഏ​ജ​ൻ​സി​ക​ളു​ടെ നീ​ണ്ട പീ​ഡ​നം, നി​ർ​ബ​ന്ധി​ത ചോ​ദ്യം ചെ​യ്യ​ൽ, തു​ട​ർ​ച്ച​യാ​യ സ​മ്മ​ർ​ദം എ​ന്നി​വ​യെ തു​ട​ർ​ന്ന് ബി​സി​ന​സു​കാ​ർ ആ​ത്മ​ഹ​ത്യ ചെ​യ്ത​താ​യി ആ​രോ​പി​ക്ക​പ്പെ​ടു​ന്ന നി​ര​വ​ധി കേ​സു​ക​ൾ ബി.​ജെ.​പി ഭ​ര​ണ​കാ​ല​ത്ത് രാ​ജ്യ​ത്തു​ട​നീ​ളം ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും എം.​പി ചൂ​ണ്ടി​ക്കാ​ട്ടി.

കി​റ്റെ​ക്സ് ഗാ​ർ​മെ​ന്റ്‌​സി​ന്റെ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റും ട്വ​ന്റി20 പാ​ർ​ട്ടി​യു​ടെ പ്ര​സി​ഡ​ന്റു​മാ​യ​യാ​ൾ എ​ൻ‌.​ഡി.‌​എ​യി​ൽ ചേ​ർ​ന്ന​ത് ഇ.​ഡി പ​രി​ശോ​ധ​ന​യി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടാ​നാ​ണെ​ന്ന ആ​ക്ഷേ​പ​മു​യ​ർ​ന്നി​ട്ടു​ണ്ട്. രാ​ഷ്ട്രീ​യ തീ​രു​മാ​ന​ങ്ങ​ളെ സ്വാ​ധീ​നി​ക്കാ​ൻ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളെ ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്ന ധാ​ര​ണ​യെ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്നു​വെ​ന്നും നോ​ട്ടീ​സി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - CJ Roy Death Case | Confident Group | Latest News
Next Story