നാഗാലാൻഡ് തെരഞ്ഞെടുപ്പിൽ മദ്യക്കടത്ത്; തടയാൻ പെൺപട
text_fieldsകൊഹിമ: ഈമാസം 27ന് നടക്കുന്ന നാഗാലാൻഡ് നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കാൻ മദ്യമൊഴുക്ക് തടയാൻ വനിത സംഘടനകൾ രംഗത്ത്. മദ്യനിരോധനമുള്ള നാഗാലാൻഡിൽ ചെക്ക്പോസ്റ്റുകൾ സ്ഥാപിച്ചാണ് ഫെക്ക് ജില്ലയിൽ ഗോത്രവനിതകൾ ജാഗരൂകരാകുന്നത്.
ചക്കെസാങ് ഗോത്രവർഗക്കാരുടെ ചക്കെസാങ് മദേഴ്സ് അസോസിയേഷനാണ് മദ്യം പിടികൂടാൻ നൂറോളം പരിശോധന കേന്ദ്രങ്ങൾ തുടങ്ങിയത്. തെരഞ്ഞെടുപ്പുകാലത്ത് മദ്യം അനധികൃതമായി എത്തിക്കുന്നത് പതിവാണെന്ന് അസോസിയേഷൻ പ്രസിഡന്റ് ഷൊനേലു തുനി പറഞ്ഞു.
സംഘട്ടനങ്ങളും കൊലപാതകങ്ങളും വരെ നടന്നിട്ടുണ്ട്. നിഷ്പക്ഷമായ തെരഞ്ഞെടുപ്പും നാടിന്റെ സമാധാനവുമാണ് സംഘടന ലക്ഷ്യമിടുന്നതെന്ന് തുനി പറഞ്ഞു. ഫെക്ക് ജില്ലയിൽ അഞ്ച് നിയമസഭ മണ്ഡലങ്ങളാണുള്ളത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.