ഇന്ത്യയിൽ ലയിക്കില്ല; ഭരണഘടന അംഗീകരിക്കില്ല –നാഗാ സംഘടന
text_fieldsകൊഹിമ: ഇന്ത്യയുമായി ലയിക്കാനോ ഇന്ത്യൻ ഭരണഘടന അംഗീകരിക്കാനോ നാഗാ സമൂഹം തയാറല ്ലെന്ന് നാഷനൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാൻഡ് - ഇസാക്-മുയ്വ(എൻ.എസ്.സി. എൻ-ഐ.എം). അതേസമയം, രണ്ട് അസ്തിത്വങ്ങളായി നിന്നു പരസ്പര സഹകരണമാകാം എന്നും സംഘ ടന പത്രപ്രസ്താവനയിൽ വ്യക്തമാക്കി.
ഇന്തോ-നാഗാ രാഷ്ട്രീയ പ്രശ്ന പരിഹാരത് തിനായുള്ള അവസരം വിനിയോഗിക്കാൻ നാഗാ സമൂഹം തയാറാകണമെന്നും അതിനുള്ള എല്ലാ വഴികളും തേടണമെന്നും കൗൺസിൽ ആഹ്വാനംചെചെയ്തതായും നാഗാലാൻഡിലെ മൊറുങ് എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
‘‘നാഗകൾ ഇന്ത്യൻ യൂനിയനിൽ ലയിക്കില്ല. നാഗകൾ എന്നത് അംഗീകരിക്കപ്പെട്ട ഒരു വിഭാഗമാണ്. നാഗകൾ ഇന്ത്യൻ ഭരണഘടന അംഗീകരിക്കില്ല. എങ്കിലും പ്രാപ്തിക്കനുസരിച്ച് നാഗകളും ഇന്ത്യയും തമ്മിൽ പരമാധികാരം പങ്കുവെക്കും’’ - എൻ.എസ്.സി.എൻ പ്രസ്താവനയിൽ പറയുന്നു.ഈ അവസരം വിനിയോഗിക്കാൻ കഴിഞ്ഞില്ലെങ്കിൽ, സമയവും ഊർജവും ധനവുമെല്ലാം പാഴാവുന്ന ഒരു വലിയ നഷ്ടമായിരിക്കും ഇരു വിഭാഗത്തിനും സംഭവിക്കുകയെന്നും സർക്കാറുമായുള്ള സമാധാന ചർച്ചയെ പരാമർശിച്ച് എൻ.എസ്.സി.എൻ ബുധനാഴ്ച പറഞ്ഞു. എല്ലാ നാഗാവിഭാഗങ്ങളുടെയും പ്രശ്നങ്ങളെയും പ്രതിനിധാനം ചെയ്യുന്നത് തങ്ങളായതിനാലാണ് ഇന്ത്യൻ സർക്കാർ തങ്ങളുമായി സംഭാഷണം നടത്തുന്നതെന്നും സംഘടന കൂട്ടിച്ചേർത്തു.
1997ൽ എൻ.എസ്.സി എന്നുമായി കേന്ദ്ര സർക്കാർ വെടിനിർത്തൽ കരാർ ഒപ്പുവെച്ചിരുന്നു. 2015 ൽ ഇരു വിഭാഗവും തമ്മിൽ പ്രശ്നപരിഹാരത്തിനായി ചർച്ചകളും ആരംഭിച്ചു. ഇതിനിടെ, 2018ൽ അസം റൈഫിൾസിെൻറയും കരസേനയുടെയും സംയുക്ത ഓപറേഷനിൽ അരുണാചൽപ്രദേശിലെ മൊദോങ്സ ഗ്രാമത്തിലെ എൻ.എസ്.സി.എൻ ക്യാമ്പുകൾ തകർത്ത സംഭവം ഉണ്ടായി.
ഇന്ത്യക്കുള്ളിൽ പ്രത്യേക പദവിയോടെ നിലകൊള്ളാൻ തയാറാണെന്ന് റെബലുകൾ അറിയിച്ചതിനെ തുടർന്നാണ് അവരുമായി കരാറിലെത്തിയതെന്ന്, കഴിഞ്ഞ വർഷം ജൂലൈയിൽ കേന്ദ്ര സർക്കാർ ഇതു സംബന്ധിച്ച പാർലമെൻററി സമിതിയെ അറിയിച്ചിരുന്നു. ‘‘ഇന്ത്യയിലില്ലാതെ ഇന്ത്യക്കൊപ്പം’’ എന്ന മുൻ നിലപാടിൽ നിന്ന് നാഗാസംഘടന മാറിയതിെൻറ അടിസ്ഥാനത്തിലാണ് കരാറിൽ ഏർപ്പെട്ടതെന്ന്, നാഗാസമൂഹവുമായുള്ള ചർച്ചക്ക് നിയോഗിക്കപ്പെട്ടിരുന്ന മധ്യസ്ഥൻ ആർ.എൻ. രവി പറഞ്ഞിരുന്നു.
പോരാട്ടം നിർത്താതെ നാഗകൾ
ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിൽനിന്ന് 1947ൽ ഇന്ത്യ സ്വാതന്ത്ര്യം നേടിയതു മുതൽ രാജ്യത്തിെൻറ വടക്കുകിഴക്കൻ മേഖലയിൽ മിക്ക സംസ്ഥാനങ്ങളിലുമായി പടർന്നു കഴിയുന്ന നാഗ വംശജർ ഇന്ത്യക്കെതിരെ സായുധ പോരാട്ടത്തിലാണ്. നാഗാലൻഡിന് പുറമെ അസം, മണിപ്പൂർ, അരുണാചൽ പ്രദേശ് തുടങ്ങി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ എല്ലാ നാഗ വംശജരെയും ഉൾപ്പെടുത്തി തങ്ങളുടെ വേറിട്ട സംസ്കാരം, പാരമ്പര്യം എന്നിവയുടെ സംരക്ഷണത്തിനായി സ്വന്തം പതാകയും സ്വതന്ത്ര ഭരണഘടനയുമുള്ള ഒരു പരമാധികാര സ്വതന്ത്ര വിശാല നാഗാലൻഡ് സ്ഥാപിക്കുകയാണ് അവരുടെ ലക്ഷ്യം. ഇന്ന് ലോകത്തെ നീണ്ടുനിൽക്കുന്നതും അറിയപ്പെടുന്നതുമായ സായുധ സംഘട്ടനങ്ങളിലൊന്നാണിത്. മുൻകാലങ്ങളിൽ പരിഹാരം ലക്ഷ്യമിട്ട് കേന്ദ്രസർക്കാറിെൻറ ഭാഗത്തുനിന്നും ഏറെ ശ്രമങ്ങൾ നടന്നെങ്കിലും ഇതുവരെ പൂർണവിജയം കണ്ടില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.