പട്ന മെഡിക്കൽ കോളജിൽ വെള്ളം കയറി; ഐ.സി.യുവിൽ മീനുകൾ
text_fieldsപട്ന: കനത്ത മഴയെ തുടർന്ന് പട്നയിലെ നളന്ദ മെഡിക്കൽ കോളജ് ആശുപത്രി വെള്ളത്തിലായി. വെള്ളത്തിൽ മുങ്ങിയ തീവ്രപരിചരണ വിഭാഗത്തിലൂടെ (ഐ.സി.യു) മീനുകൾ നീന്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
വൃത്തിഹീനമായ വെള്ളം നിറഞ്ഞ മുറിയിൽ രോഗികളെ ചികിത്സിക്കാൻ ഡോക്ടർമാരും ആശുപത്രി ജീവനക്കാരും നിർബന്ധിതരായിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയായി പട്നയിൽ കനത്ത മഴയാണുള്ളത്. മഴ കനത്തതോടെ തെരുവിൽനിന്നുള്ള വെള്ളം ആശുപത്രി ഐ.സി.യുവിലേക്കുമെത്തുകയായിരുന്നു.
തലസ്ഥാന നഗരിയിലെ രണ്ടാമത്തെ വലിയ ആശുപത്രിയാണ് നളന്ദ മെഡിക്കൽ കോളേജ്. 100 ഏക്കറിൽ വ്യാപിച്ച് കിടക്കുന്ന ഇവിടെ 750 കിടക്കകളുണ്ട്.
#WATCH: Fish seen in the water logged inside the Intensive Care Unit (ICU) of Nalanda Medical College Hospital (NMCH) in Patna following heavy rainfall in the city. #Bihar pic.twitter.com/oRCnr6f0UJ
— ANI (@ANI) July 29, 2018

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.