ദാഭോൽകർ വധം: സനാതൻ സൻസ്ത അഭിഭാഷകന് ജാമ്യം
text_fieldsമുംബൈ: ഡോ. നരേന്ദ്ര ദാഭോൽകർ വധക്കേസിൽ അറസ്റ്റിലായ സനാതൻ സൻസ്ത അഭിഭാഷകൻ സഞ ്ജീവ് പുനലേക്കറിന് ജാമ്യം. വെള്ളിയാഴ്ച പുണെ അഡീഷനൽ സെഷൻസ് േകാടതി ജഡ്ജി ആർ.എ ം. പാണ്ഡെയാണ് ഉപാധികളോടെ ജാമ്യം നൽകിയത്. 30,000 രൂപയാണ് ജാമ്യതുക. എല്ലാ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും കേസന്വേഷിക്കുന്ന സി.ബി.െഎക്ക് മുമ്പാകെ ഹാജരാകാൻ നിർദേശിച്ച കോടതി ഇതു കൂടാതെ സി.ബി.െഎ ആവശ്യപ്പെടുന്നമുറക്ക് ഹാജരാകണമെന്നും ആവശ്യപ്പെട്ടു.
സി.ബി.െഎയുടെ അനുമതിയില്ലാതെ വിദേശത്ത് പോകരുത്. സഹായി വിക്രം ഭാവെയോടൊപ്പം മേയ് 25നാണ് സി.ബി.െഎ സഞ്ജീവ് പുനലേക്കറെ അറസ്റ്റ് ചെയ്തത്. ദാഭോൽകർക്ക് നേരെ നിറയൊഴിച്ച തോക്ക് നശിപ്പിക്കാൻ ആവശ്യപ്പെട്ടത് സഞ്ജീവ് പുനലേക്കറാണെന്ന് പ്രതി ശരദ് കലസ്കർ കുറ്റസമ്മതം നടത്തിയതിനെ തുടർന്നായിരുന്നു അറസ്റ്റ്. ദാഭോൽകർക്ക് നേരെ നിറയൊഴിച്ചത് താനാണെന്നും എങ്ങനെയാണ് നിറയൊഴിച്ചതെന്നും ശരദ് കലസ്കർ കുറ്റസമ്മതത്തിൽ വിശദമാക്കിയിരുന്നു. കേസിൽ ജാമ്യം നേടുന്ന നാലാമത്തെ പ്രതിയാണ് സഞ്ജീവ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.