യു.പി പൊലീസിേൻറത് മികച്ച പ്രവർത്തനം -മോദി
text_fieldsലഖ്നോ: യു.പിയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്കിടെ അക്രമ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവർ ആത്മപരിശോധന നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അക്രമപ്രവർത്തനങ്ങൾ നടത്തിയവർ ചെയ്തത് ശരിയാണോ തെറ്റാണോയെന്ന് സ്വയം ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശ് പൊലീസ് നല്ല പ്രവർത്തനമാണ് കാഴ്ചവെച്ചതെന്നും മോദി കൂട്ടിച്ചേർത്തു.
നശിപ്പിക്കപ്പെട്ട ബസുകളും പൊതുസ്വത്തും ഭാവി തലമുറക്ക് കൂടി വേണ്ടിയുള്ളതാണ്. സുരക്ഷിതമായൊരു അന്തരീക്ഷം രാജ്യത്ത് ലഭിക്കുകയെന്നത് നമ്മുടെ അവകാശമാണ്. അതൊടൊപ്പം നിയമ സംവിധാനങ്ങളെ ബഹുമാനിക്കുകയെന്നത് കടമയാണെന്നും മോദി വ്യക്തമാക്കി.
സ്വാതന്ത്ര്യാനന്തരം അവകാശങ്ങളെ കുറിച്ച് മാത്രമേ നമ്മൾ സംസാരിക്കാറുള്ളു. കടമകളെ കുറിച്ച് കൂടി ചിന്തിക്കണമെന്നാണ് എനിക്ക് ഉത്തർപ്രദേശിലെ ജനങ്ങളോട് പറയാനുള്ളത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.