Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
നാസിക്​ കേസ്​ കെട്ടിച്ചമച്ചത്; ആൾദൈവ കേസ് ​ശ്രദ്ധ തിരിക്കാനെന്നും ബന്ധുക്കൾ
cancel

മും​ബൈ: നാ​സി​ക്​ ടി.​സി.​എ​സി​ലെ ലൈം​ഗി​കാ​തി​ക്ര​മ​ണ-​മ​തം​മാ​റ്റ കേ​സ്​ കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്നും നാ​സി​കി​ലെ ‘ആ​ൾ ദൈ​വ’​ത്തി​ന്​ എ​തി​രാ​യ കേ​സി​ൽ​നി​ന്ന്​ ശ്ര​ദ്ധ​തി​രി​ക്കാ​ൻ വേ​ണ്ടി, പ്ര​ണ​യ​വ​ഞ്ച​ന കേ​സി​ലേ​ക്ക് ചി​ല വ​ർ​ഗീ​യ സ്വ​ഭാ​വ​മു​ള്ള കേ​സു​ക​ൾ കൂ​ട്ടി​ച്ചേ​ർ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ബ​ന്ധു​ക്ക​ളു​ടെ ആ​രോ​പ​ണം. കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ​യും ഒ​ളി​വി​ൽ പോ​യെ​ന്ന്​ പൊ​ലീ​സ്​ അ​വ​കാ​ശ​പ്പെ​ട്ട നി​ത ഖാ​ന്റെ​യും ബ​ന്ധു​ക്ക​ളാ​ണ്​ ആ​രോ​പ​ണ​മു​ന്ന​യി​ച്ച​ത്. ബ​ജ്റ​ങ്ദ​ൾ കെ​ട്ടി​ച്ച​മ​ച്ച കേ​സാ​ണി​തെ​ന്ന്, അ​റ​സ്റ്റി​ലാ​യ യു​വാ​വി​ന്റെ ബ​ന്ധു ആ​രോ​പി​ക്കു​ന്നു.

‘എ​ച്ച്​ ആ​ർ മാ​നേ​ജ​റാ​യ’ നി​ത ഖാ​നാ​ണ്​ മു​ഖ്യ​പ്ര​തി​യെ​ന്നും അ​വ​ർ ഒ​ളി​വി​ലാ​ണെ​ന്നു​മാ​ണ്​ വാ​ർ​ത്ത​ക​ൾ വ​ന്ന​ത്. എ​ന്നാ​ൽ, നി​ത​യു​ടെ പി​താ​വ് ഇ​ക്കാ​ര്യം നി​ഷേ​ധി​ച്ചു. ഗ​ർ​ഭി​ണി​യാ​യ മ​ക​ൾ ഒ​ളി​വി​ല​ല്ലെ​ന്നും മും​ബ്ര​യി​ലെ ഭ​ർ​തൃ​വീ​ട്ടി​ലാ​ണെ​ന്നും പ​റ​ഞ്ഞ പി​താ​വ്, നി​ത എ​ച്ച്.​ആ​ർ മാ​നേ​ജ​റ​ല്ലെ​ന്നും ടി.​സി.​എ​സി​ന്റെ നാ​സി​ക്​ ബി.​പി.​ഒ​യി​ൽ ‘പ്രൊ​സ​സ്​ അ​സോ​സി​യേ​റ്റ്​’ ആ​ണെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

മു​ൻ​കൂ​ർ ജാ​മ്യ​ത്തി​ന്​ അ​പേ​ക്ഷി​ക്കാ​നി​രി​ക്കു​ക​യാ​ണെ​ന്നും പ​രാ​തി​ക്കാ​രു​മാ​യി നി​ത​ക്ക്​ നേ​രി​ട്ട്​ ബ​ന്ധ​മി​ല്ലെ​ന്നും നി​ത​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ ബാ​ബ സ​യ്യി​ദ് അ​വ​കാ​ശ​പ്പെ​ട്ടു.

മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി​യെ​ന്ന​തു മാ​ത്ര​മാ​ണ് നി​ത​​ക്കെ​തി​രെ എ​ഫ്.​ഐ.​ആ​റി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന​തെ​ന്നും അ​ഭി​ഭാ​ഷ​ക​ൻ പ​റ​ഞ്ഞു. ഇ​തി​നി​ടെ, നി​ത ഖാ​ന്റെ ഭ​ർ​ത്താ​വി​നെ നാ​സി​ക് പൊ​ലീ​സി​ന്റെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം (എ.​ടി.​എ​സ്) വെ​ള്ളി​യാ​ഴ്ച ചോ​ദ്യം​ചെ​യ്തു.

ലൈം​ഗി​കാ​തി​ക്ര​മ​ണ, മ​ത​മാ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ‘രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​ന്റെ’ ര​ഹ​സ്യ പ​രാ​തി​യി​ൽ ര​ഹ​സ്യാ​ന്വേ​ഷ​ണം ന​ട​ത്തി​യ​​ശേ​ഷ​മാ​ണ്​ ന​ട​പ​ടി​ക​ൾ എ​ടു​ത്ത​തെ​ന്നാ​ണ് പൊ​ലീ​സ് പ​റ​യു​ന്ന​ത്. ഡാ​നി​ഷ്​ ശൈ​ഖ് എ​ന്ന ജീ​വ​ന​ക്കാ​ര​നെ​തി​രെ, വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി​ ബ​ലാ​ത്സം​ഗം ചെ​യ്തു, മ​തം​മാ​റ്റ​ത്തി​ന്​ നി​ർ​ബ​ന്ധി​ച്ചു എ​ന്നീ ആ​രോ​പ​ണ​ങ്ങ​ളു​ന്ന​യി​ച്ച് ഒ​രു ജീ​വ​ന​ക്കാ​രി പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ഇ​ത് സം​ബ​ന്ധി​ച്ച് ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മ​റ്റു കാ​ര്യ​ങ്ങ​ൾ പു​റ​ത്താ​യ​തെ​ന്നും പൊ​ലീ​സ് അ​വ​കാ​ശ​പ്പെ​ടു​ന്നു. ഹി​ന്ദു ദൈ​വ​ങ്ങ​ളെ അ​ധി​ക്ഷേ​പി​ക്കു​ന്നു, മാം​സാ​ഹാ​രം ക​ഴി​ക്കാ​ൻ നി​ർ​ബ​ന്ധി​ക്കു​ന്നു, മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തു​ന്നു, ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ൾ ന​ട​ത്തു​ന്നു എ​ന്നി​ങ്ങ​നെ പ​രാ​തി​ക​ളു​മാ​യി ഏ​ഴു പേ​ർ​കൂ​ടി രം​ഗ​ത്തു​വ​ന്നു.

പ​രാ​തി ന​ൽ​കാ​ൻ പൊ​ലീ​സ്​ പ്രേ​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ആ​രോ​പ​ണം. അ​റ​സ്റ്റി​ലാ​യ മു​സ്​​ലിം യു​വാ​ക്ക​ൾ സം​ഘ​ടി​ത​മാ​യി ഹി​ന്ദു യു​വ​തി​ക​ളെ വ​ല​യി​ലാ​ക്കി മ​ത​മാ​റ്റ​ത്തി​ന്​ ശ്ര​മി​ച്ചെ​ന്നാ​ണ്​ പി​ന്നെ വാ​ർ​ത്ത​ക​ൾ പു​റ​ത്തു​വ​രു​ന്ന​ത്. എ​ന്നാ​ൽ, പ്ര​ണ​യ വ​ഞ്ച​ന കേ​സി​ലേ​ക്ക് മ​റ്റു കേ​സു​ക​ൾ കൂ​ട്ടി​ച്ചേ​ർ​ത്ത് വ​ർ​ഗീ​യ നി​റം ന​ൽ​കു​ക​യാ​യി​രു​ന്നു​വെ​ന്നും ബ​ന്ധു​ക്ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fabricated casesconversiongodman arrestMumbai
News Summary - Nashik case fabricated; Godman case to divert attention, relatives say
Next Story