‘രാജ്യം ശക്തമാണ്, എപ്പോഴും ഭീകരവത്കരിക്കേണ്ടതില്ല’ - പോപുലർ ഫ്രണ്ട് പ്രവർത്തകന്റെ ജാമ്യം എതിർത്ത ഇ.ഡിയോട് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: രാജ്യം വളരെ ശക്തമാണെന്നും സമയം വരുമ്പോൾ ജനങ്ങൾതന്നെ ഉത്തരം പറയുമെന്നും എപ്പോഴും ഭീകരവത്കരിക്കേണ്ട ആവശ്യമില്ലെന്നും സുപ്രീംകോടതി. ദേശസുരക്ഷ ചൂണ്ടിക്കാട്ടി പോപുലർ ഫ്രണ്ട് പ്രവർത്തകനായ അബ്ദുൽ റസാഖ് പീടിയേക്കലിന്റെ ജാമ്യത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എതിർത്തപ്പോഴായിരുന്നു ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, എം.എം സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ചിന്റെ പരാമർശം.
രാജ്യം വിടാൻ അനുവദിക്കാത്ത ജാമ്യവ്യവസ്ഥകളുണ്ടെങ്കിൽ പിന്നെ എന്തിനാണ് ഹരജിക്കാരനെ ജയിലിൽ സൂക്ഷിക്കുന്നതെന്നും കോടതി ചോദിച്ചു. പാസ്പോർട്ട് പിടിച്ചുവെച്ച പോപുലർ ഫ്രണ്ട് പ്രവർത്തകർ നേപ്പാൾ വഴി രക്ഷപ്പെട്ടിട്ടുണ്ടെന്നും അവർക്ക് നിരവധി രഹസ്യ സ്ഥലങ്ങളുണ്ടെന്നും നിരീക്ഷിക്കൽ ബുദ്ധിമുട്ടാണെന്നും ഇ.ഡിക്ക് വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു പറഞ്ഞു. പരേഡുകൾ നടത്തുകയും ആളുകളെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന അർധസൈനികരുണ്ട്. വളരെ അപകടകരമായ ഒരു സംഘടനയാണെന്നും എസ്.വി രാജു വാദിച്ചു. എന്നാൽ, കേസിലെ കൂട്ടുപ്രതികൾ ജാമ്യത്തിലാണെന്നും റസാഖിന് സംഘടനയുമായി നേരിട്ട് ബന്ധപ്പെടുത്തുന്ന ഒന്നും തന്നെയില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.