ദേശീയപാത വികസന ഉപാധികൾ കേരളത്തിന് ഇരുട്ടടി
text_fieldsന്യൂഡൽഹി: ദേശീയപാത വികസനത്തിന് കേന്ദ്രം മുന്നോട്ടുവെച്ച ഉപാധികൾ കേരളത്തിന് ഇ രുട്ടടിയായി. പ്രളയക്കെടുതി നേരിട്ട സംസ്ഥാനം വിഭവ സമാഹരണത്തിന് കടുത്ത പ്രയാസം നേരിടുന്ന ഘട്ടത്തിലാണ് ദേശീയപാതയുടെ വികസനാവശ്യത്തിന് കേരളം മുതൽമുടക്കണമെ ന്ന നിർദേശം ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി മുഖ്യമന്ത്രി പിണറായി വിജയനെ അറി യിച്ചത്.
പ്രളയ പുനരധിവാസത്തിന് കേന്ദ്രത്തിൽനിന്ന് കാര്യമായ സഹായം കിട്ടാത്ത തുവഴി വിദേശവായ്പ തേടുന്നതിനുപുറമെ പ്രളയ സെസ് കൂടി പിരിക്കുകയാണ് കേരളം. രണ്ടുവർഷംകൊണ്ട് പ്രളയ സെസ് വഴി പിരിക്കാൻ കഴിയുന്നത് 1000 കോടി രൂപയാണ്. ദേശീയപാത വികസനത്തിന് കേരളത്തിെൻറ പങ്കായി കേന്ദ്രം ആവശ്യപ്പെടുന്നത് 5500 കോടി രൂപയിൽ കുറയാത്ത തുകയാണ്. 31,000 കോടി രൂപയുടെ പ്രളയനഷ്ടം കണക്കാക്കുന്ന കേരളത്തിന് കേന്ദ്രത്തിൽനിന്ന് കാര്യമായ സഹായമൊന്നും കിട്ടിയതുമില്ല.
ചെലവിെൻറ പകുതി വഹിച്ചാൽ മാത്രം പുതിയ റെയിൽപാത വികസനമെന്ന വിധത്തിലേക്ക് റെയിൽവേ മാനദണ്ഡങ്ങൾ മാറ്റിക്കൊണ്ടിരിക്കുകയാണ്. അതിനു പിന്നാലെയാണ് ദേശീയപാത വികസനത്തിൽ മൊത്തം ചെലവിെൻറ നാലിലൊന്ന് കേന്ദ്രം ആവശ്യപ്പെടുന്നത്.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനുമായി നടന്ന കൂടിക്കാഴ്ചയിൽ ഗഡ്കരി മുന്നോട്ടുവെച്ച നിർദേശങ്ങൾ ഇവയാണ്: 600 കിലോമീറ്റർ ദേശീയപാത നാലുവരിയാക്കാൻ 44,000 കോടി രൂപ ചെലവു വരും. അതിൽ പകുതിയും ഭൂമി ഏറ്റെടുക്കലിനാണ്. ഇൗ ചെലവിലേക്ക് കേരളം 5500 കോടി നൽകണം.
ദേശീയപാത വികസനം നടപ്പാക്കുേമ്പാൾ, വിവിധ നിർമാണങ്ങളുമായി ബന്ധപ്പെട്ട് ജി.എസ്.ടി ഇനത്തിൽ 4000 കോടി വരെ കേരളത്തിന് ലഭിക്കും. സിമൻറ്, കമ്പി പോലുള്ളവക്ക് ഇൗടാക്കുന്ന ഇൗ ജി.എസ്.ടി വേണ്ടെന്നുവെച്ച് സംസ്ഥാന സർക്കാർ ആ നികുതി തുക കേന്ദ്രത്തിന് കൈമാറണം. വികസിപ്പിക്കുന്ന ദേശീയപാതയോരത്തെ നികുതി നിരക്കുകൾ ഉയർത്തി വിഭവ സമാഹരണം നടത്തണം.
പാതക്ക് സമീപം സംസ്ഥാന സർക്കാറിെൻറ ഉടമസ്ഥതയിലുള്ള വെറുംഭൂമി ദേശീയപാത അതോറിറ്റിക്ക് കൈമാറണം. മണലും കരിങ്കല്ലും സംസ്ഥാനം ലഭ്യമാക്കുകയും വേണം. ഇതിന് വില നിർണയിച്ച് കേരള വിഹിതമായി കണക്കാക്കാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.