അഞ്ചുവർഷത്തിനിടെ നവോദയയിൽ 49 ആത്മഹത്യ
text_fieldsന്യൂഡൽഹി: ജവഹര്‍ നവോദയ വിദ്യാലയത്തില്‍ അഞ്ചു വര്‍ഷത്തിനിടെ ജീവനൊടുക്കിയത് 49 വി ദ്യാർഥികള്‍. മരിച്ചവരില്‍ പകുതിയും ദലിത്, ആദിവാസി വിഭാഗത്തില്‍പ്പെട്ടവർ. മ
രിച ്ചവരില് ഏഴു പേരൊഴികെയുള്ളവര്‍ തൂങ്ങിമരിച്ചതാണെന്ന് വിവരാവകാശ പ്രകാരം ‘ഇന്ത്യ ൻ എക്സ്പ്രസി’ന് ലഭിച്ച രേഖയിൽ പറയുന്നു. അതിൽ കൂടുതലും ആൺകുട്ടികളാണ്.
ബഹുഭൂരിപക്ഷത്തിലും സഹപാഠികളോ സ്കൂൾ ജീവനക്കാരോ ആണ് ആദ്യം മൃതദേഹം കണ്ടത്. 2013 -2017 വർഷത്തെ കണക്കാണിത്. ഇൗ പ്രായപരിധിയിൽ ജീവനൊടുക്കുന്നവരുടെ ദേശീയ ശരാശരിയെക്കാൾ ഏറെ കൂടുതലാണ് ഇവിടത്തെ ആത്മഹത്യനിരക്ക്. 2012 മുതൽ സ്കൂളുകൾക്ക് പത്താം ക്ലാസിൽ 99ഉം പ്ലസ് ടുവില്‍ 95ഉം വിജയശതമാനമുണ്ടായിരുന്നു. സ്വകാര്യ സ്കൂളുകളെക്കാളും സി.ബി.എസ്.ഇയുടെ ദേശീയ ശരാശരിയേക്കാളും മികച്ച വിജയമാണിത്.
നവോദയ വിദ്യാലയ സമ്പ്രദായം പ്രത്യേക പരീക്ഷണമായാണ് തുടങ്ങിയത്. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിെൻറ കീഴിൽ സ്വയംഭരണ സംഘടനയായ നവോദയ വിദ്യാലയ സമിതി (എൻ.വി.എസ്) 635 ജെ.എൻ.വികൾ കൈകാര്യം ചെയ്യുന്നതായി ഔദ്യോഗിക വെബ്സൈറ്റിൽ പറയുന്നു. ഇവയിൽ 2.8 ലക്ഷം വിദ്യാർഥികളാണ് പഠിക്കുന്നത്.
മിടുക്കരായ വിദ്യാർഥികള്‍ക്കു മികച്ച വിദ്യാഭ്യാസം പ്രദാനം ചെയ്യുന്ന സ്ഥാപനങ്ങളാണ് നവോദയ വിദ്യാലയങ്ങൾ. ഗ്രാമങ്ങളില്‍ സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്ക്കുന്നതായ വിദ്യാര്‍ഥികള്‍ക്ക് ഉന്നത നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കാൻ 1985-86ൽ കേന്ദ്ര സര്‍ക്കാർ തുടങ്ങിയ പദ്ധതിയാണിത്. സ്വയംഭരണ സ്ഥാപനമായ നവോദയ വിദ്യാലയ സമിതിയുടെ കീഴിലാണ് പ്രവര്‍ത്തനം. തമിഴ്നാട് ഒഴികെ രാജ്യത്തുടനീളം സ്കൂളുകൾ പ്രവര്‍ത്തിക്കുന്നു. 2010ലെ കണക്കനുസരിച്ച് രാജ്യത്ത് 593 നവോദയ വിദ്യാലയങ്ങളുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.