‘അനുകൂല ഉത്തരവിന് ജുഡീഷ്യറിയിലെ ഉന്നത വ്യക്തി സമ്മർദം ചെലുത്തുന്നു’; ജഡ്ജി പിന്മാറി
text_fieldsജസ്റ്റിസ് ശരത്കുമാർ ശർമ
ചെന്നൈ: അനുകൂല ഉത്തരവിനായുള്ള കടുത്ത സമ്മർദത്തെ തുടർന്ന് ദേശീയ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണലിന്റെ കേസ് കേൾക്കുന്നതിൽനിന്ന് ജസ്റ്റിസ് ശരത്കുമാർ ശർമ സ്വയം പിന്മാറി. ‘ജുഡീഷ്യറിയിലെ ഉന്നത വ്യക്തി’ സമ്മർദം ചെലുത്തിയതിൽ അസ്വസ്ഥനായ ജസ്റ്റിസ് ശരത്കുമാർ ശർമ കേസിൽനിന്ന് സ്വയം പിന്മാറുന്നതായി പരസ്യമായി പ്രഖ്യാപിക്കുകയായിരുന്നു.
കമ്പനികളുടെ കേസ് വിചാരണ നടക്കുന്ന ചെന്നൈയിലെ നാഷനൽ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണലിലെ ജസ്റ്റിസ് ജതീന്ദ്രനാഥ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെയാണ് ഹൈദരാബാദ് ആസ്ഥാനമായ കമ്പനിയുടെ പാപ്പർ ഹരജിയുമായി ബന്ധപ്പെട്ട കേസ് പരിഗണനക്കെത്തിയത്. ഒരു പ്രത്യേക കക്ഷിക്ക് അനുകൂലമായ ഉത്തരവ് ആവശ്യപ്പെട്ട് ജഡ്ജിമാരിൽ ഒരാളെ സമീപിച്ച് സമ്മർദം ചെലുത്തിയതിൽ വേദനയുണ്ടെന്ന് ജഡ്ജിമാർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ഫോൺ സന്ദേശങ്ങൾ കോടതിയിൽ ഹാജരായ അഭിഭാഷകരെ കാണിച്ച് ബോധ്യപ്പെടുത്തുകയും ചെയ്തു. ജഡ്ജിമാരുടെ തുറന്ന പ്രസ്താവന നിയമ, ജുഡീഷ്യൽ വൃത്തങ്ങളിലും കോർപറേറ്റ് മേഖലയിലും ചർച്ചയായി.
2024 നവംബറിൽ മറ്റൊരു കേസിലും ജസ്റ്റിസ് ശരത് കുമാർ ശർമ സ്വയം പിന്മാറിയിരുന്നു. ഇപ്പോഴത്തെ കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റി ട്രൈബ്യൂണൽ ചെയർപേഴ്സൻ ഉത്തരവായിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.