നീറ്റ് ആൾമാറാട്ടം: ഒളിവിലായിരുന്ന വിദ്യാർഥിയും പിതാവും പിടിയിൽ
text_fieldsകോയമ്പത്തൂർ: നീറ്റ് പരീക്ഷതട്ടിപ്പുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന വിദ്യാർഥ ിയും പിതാവും അറസ്റ്റിൽ. ധർമപുരി ഗവ. മെഡിക്കൽ കോളജിലെ ഒന്നാംവർഷ എം.ബി.ബി.എസ് വിദ ്യാർഥി വെല്ലൂർ വാണിയമ്പാടി സ്വദേശി ഇർഫാനും (21) പിതാവ് ഡോ. മുഹമ്മദ് ഷാഫിയുമാണ് പിടിയിലായത്. തട്ടിപ്പ് പുറത്തായതോടെ ഇർഫാൻ മൗറിഷ്യസിലേക്ക് കടന്നതായാണ് സംശയിച്ചിരുന്നത്. വാണിയമ്പാടിയിൽ നഴ്സിങ് ഹോം നടത്തുന്ന പിതാവ് ഡോ. മുഹമ്മദ് ഷാഫിയെ കസ്റ്റഡിയിലെടുത്ത പൊലീസ് ഇർഫാനുമായി ഫോണിൽ സംസാരിക്കാൻ ആവശ്യപ്പെടുകയായിരുന്നു.
തുടർന്ന്, സേലം തീവെട്ടിപ്പട്ടിക്ക് സമീപം ഡാനിഷ്പേട്ടയിൽനിന്ന് ഇർഫാനെ പിടികൂടി. ഇരുവരെയും തേനിയിലെ സി.ബി.സി.െഎ.ഡി ഒാഫിസിലെത്തിച്ച് ചോദ്യംചെയ്ത ശേഷം തേനി ജില്ല കോടതിയിൽ ഹാജരാക്കി. മധുര സെൻട്രൽ ജയിലിൽ റിമാൻഡ് ചെയ്തു. ഉദിത്സൂര്യ, പ്രവീൺ, രാഹുൽ, അഭിരാമി, ഇർഫാൻ എന്നീ വിദ്യാർഥികളാണ് ഇതുവരെ പൊലീസ് പിടിയിലായത്. ഏജൻറുമാരുമായി ഗൂഢാലോചന നടത്തി ആൾമാറാട്ടം ആസൂത്രണം ചെയ്ത ഇവരുടെ രക്ഷിതാക്കളും അറസ്റ്റിലായി. മലയാളിയായ രാഹുലും പിതാവ് ഡേവിസും മധുര സെൻട്രൽ ജയിലിൽ റിമാൻഡിലാണ്. നീറ്റ് പരീക്ഷ പരിശീലനകേന്ദ്രം നടത്തിപ്പുകാരനും തിരുവനന്തപുരം സ്വദേശിയുമായ ജോർജ് ജോസഫിനെ കസ്റ്റഡിയിലെടുത്ത് ദിവസങ്ങളായിട്ടും അറസ്റ്റ് രേഖെപ്പടുത്തിയിട്ടില്ല.
അതിനിടെ, ചെന്നൈ ക്രോംപേട്ട ബാലാജി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ശിവകുമാർ, കാട്ടാങ്കുളത്തൂർ എസ്.ആർ.എം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ സുന്ദരം, കാഞ്ചീപുരം തിരുപ്പോരൂർ സത്യസായി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ പ്രേംനാഥ്, തേനി മെഡിക്കൽ കോളജ് ഡീൻ രാജേന്ദ്രൻ എന്നിവരിൽനിന്ന് തെളിവെടുപ്പ് നടത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.