പ്രശസ്ത ന്യൂറോ സർജൻ ഡോ. ഷിരീഷ് വൽസാങ്കർ ജീവനൊടുക്കി
text_fieldsമുംബൈ: പ്രശസ്ത ന്യൂറോ സർജൻ ഡോ. ഷിരീഷ് വൽസാങ്കർ ജീവനൊടുക്കി. വെള്ളിയാഴ്ച വൈകുന്നേരം വീട്ടിൽ സ്വന്തം തോക്കിൽനിന്ന് നിറയൊഴിച്ച് ജീവനൊടുക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു.
ശുചിമുറിക്കുള്ളിൽ കണ്ടെത്തിയ അദ്ദേഹത്തെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ജീവനൊടുക്കിയതിന് പിന്നിലെ കാരണം അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹം കടുത്ത സമ്മർദം അനുഭവിച്ചിരുന്നെന്നാണ് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നത്.
സോളാപൂരിലെ ഡി.ബി.എഫ്. ദയാനന്ദ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ നിന്നാണ് ഡോ. വൽസാങ്കർ ബിരുദം നേടിയത്. ശിവാജി യൂനിവേഴ്സിറ്റിയിൽ നിന്നും ലണ്ടനിലെ റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസിൽ നിന്നും യഥാക്രമം എം.ബി.ബി.എസ്, എം.ഡി., എം.ആർ.സി.പി എന്നിവ നേടി.
മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്.
ഭാര്യയും മകനും മകളുമുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.