എൻ.എഫ്.വൈ.എം: സി.ടി. സുഹൈബ് പ്രസിഡന്‍റ്, ഉമർ ഖാൻ ജന. സെക്രട്ടറി
text_fieldsന്യൂഡൽഹി: ജമാഅത്തെ ഇസ്ലാമിക്ക് കീഴിലുള്ള യുവജന സംഘടനകളുടെ ദേശീയ ഫെഡറേഷൻ (എൻ.എഫ്.വൈ.എം) പ്രസിഡന്‍റായി സി.ടി. സുഹൈബിനെയും (കേരളം) ജനറൽ സെക്രട്ടറിയായി മുഹമ്മദ് ഉമർഖാനെയും (മഹാരാഷ്ട്ര) തെരഞ്ഞെടുത്തു. ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ പ്രസിഡന്‍റ് സആദത്തുല്ല ഹുസൈനിയുടെ അധ്യക്ഷതയിൽ ചേർന്ന ഫെഡറേഷൻ യോഗത്തിലാണ് ഇരുവരെയും തെരഞ്ഞെടുത്തത്. സി.ടി. സുഹൈബ് സോളിഡാരിറ്റി യൂത്ത്മൂവ്മെന്‍റ് കേരള പ്രസിഡന്‍റും മുഹമ്മദ് ഉമർഖാൻ ജമാഅത്തെ ഇസ്ലാമി മഹാരാഷ്ട്ര ഘടകം യുവജന വിഭാഗം പ്രസിഡന്‍റുമാണ്.
11 സംസ്ഥാനങ്ങളിൽ ജമാഅത്തെ ഇസ്ലാമിക്ക് കീഴിലുള്ള യുവജന വിഭാഗങ്ങളുടെ ദേശീയ ഏകോപന സമിതിയാണ് പുതുതായി രൂപവത്കരിച്ച എൻ.എഫ്.വൈ.എം. വിവിധ സംസ്ഥാനങ്ങളിലെ അനുഭവം പങ്കുവെക്കൽ, ദേശീയ വിഷയങ്ങളിൽ നിലപാട് സ്വീകരിക്കൽ, വിവിധ വേദികളിൽ പ്രതിനിധികളായി പങ്കെടുക്കൽ തുടങ്ങിയവ ലക്ഷ്യമിട്ടാണ് എൻ.എഫ്.വൈ.എം രൂപവത്കരിച്ചത്. ഫെഡറേഷനില്‍ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പ്രതിനിധികളെയും ഉള്‍പ്പെടുത്തിയ ഫെഡറല്‍ ബോര്‍ഡുണ്ടാകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.