നിമിഷപ്രിയ ആക്ഷൻ കൗൺസിലിന് സൻആയിലേക്ക് യാത്രാനുമതിയില്ല
text_fieldsനിമിഷപ്രിയ
ന്യൂഡൽഹി: നിമിഷപ്രിയ ആക്ഷൻ കൗൺസിൽ പ്രതിനിധികൾക്ക് സൻആയിലേക്ക് യാത്രാനുമതി നിഷേധിച്ച് വിദേശകാര്യമന്ത്രാലയം. സുപ്രീംകോടതി നിർദേശപ്രകാരം സമർപ്പിച്ച അപേക്ഷ വിദേശകാര്യമന്ത്രാലയം തള്ളി. യമനുമായി നയതന്ത്ര ബന്ധമില്ലെന്നതടക്കം കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടി.
കൊല്ലപ്പെട്ട തലാലിന്റെ കുടുംബവും നിമിഷപ്രിയയുടെ കുടുംബമോ അവരുത്തരവാദപ്പെടുത്തിയ പ്രതിനിധികളോ തമ്മിൽ മാത്രമാണ് ചർച്ചകൾ നടക്കുന്നതെന്ന് മന്ത്രാലയം അറിയിപ്പിൽ വ്യക്തമാക്കി. സുരക്ഷ പ്രശ്നങ്ങൾമൂലം യമനിലെ ഇന്ത്യൻ എംബസി റിയാദിലേക്ക് മാറ്റിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പ്രതിനിധി സംഘത്തിന്റെ സുരക്ഷയിൽ ആശങ്കയുണ്ടെന്നും വിദേശകാര്യമന്ത്രാലയം അറിയിപ്പിൽ പറഞ്ഞു.
നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് തുടര്‍ചര്‍ച്ചകള്‍ക്കായി പ്രതിനിധികളെ യമനിലേക്ക് അയക്കാന്‍ അനുമതി വേണമെന്നായിരുന്നു സുപ്രീംകോടതിയിൽ ആക്ഷന്‍ കൗണ്‍സിന്റെ ആവശ്യം. ഇതനുസരിച്ച് ആക്ഷന്‍ കൗണ്‍സിലിന്റെ ഭാഗമായി അഞ്ചുപേര്‍ക്ക് അനുമതി വേണമെന്നും സംഘത്തില്‍ നയതന്ത്ര പ്രതിനിധികളായ രണ്ടുപേരെക്കൂടി ഉള്‍പ്പെടുത്താവുന്നതാണെന്നുമായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ മുന്നോട്ടുവെച്ചത്.
എന്നാൽ, അനുമതിക്കായി വിദേശകാര്യ മന്ത്രാലയത്തെ സമീപിക്കാനായിരുന്നു സുപ്രീംകോടതി നിർദേശം. ഇതേത്തുടർന്ന് കൗൺസിൽ സമർപ്പിച്ച അപേക്ഷയാണ് വിദേശകാര്യ മന്ത്രാലയം തള്ളിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.