Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാ​ധ്യ​മ ധ​ര്‍മ്മ​ത്തി​ലെ മുറിപ്പാട്: ഗൗ​രി ല​ങ്കേ​ഷ് മ​റ​ഞ്ഞി​ട്ട് ഒ​മ്പ​ത് വ​ർ​ഷ​ങ്ങ​ള്‍

text_fields
bookmark_border
gauri lankesh
cancel
camera_alt

ഗൗ​രി ല​ങ്കേ​ഷ്

ബം​ഗ​ളൂ​രു: സ​ത്യ​സ​ന്ധ​മാ​യ മാ​ധ്യ​മ ധ​ര്‍മ്മ​ത്തി​നേ​റ്റ മു​റി​പ്പാ​ടാ​യി ഗൗ​രി ല​ങ്കേ​ഷ് ര​ക്ത​സാ​ക്ഷി​യാ​യി​ട്ട് ഒ​മ്പ​ത് വ​ര്‍ഷ​ങ്ങ​ള്‍. പി​താ​വ് പി. ​ല​ങ്കേ​ഷ് ആ​രം​ഭി​ച്ച ക​ന്ന​ഡ വാ​രി​ക​യാ​യ ല​ങ്കേ​ഷ് പ​ത്രി​ക​യി​ൽ എ​ഡി​റ്റ​റാ​യി ജോ​ലി ചെ​യ്ത പ്ര​വീ​ണ്യം ല​ഭി​ച്ച ശേ​ഷം പി​താ​വി​ന്‍റെ മ​ര​ണ​ശേ​ഷം നി​സ്വാ​ര്‍ഥ പ​ത്ര​പ്ര​വ​ര്‍ത്ത​ന​ത്തി​ലേ​ക്ക് ചു​വ​ടു​വെ​ക്കു​ക​യാ​യി​രു​ന്നു ഗൗ​രി. അ​ഴി​മ​തി, നി​യ​മ​വി​രു​ദ്ധ ഖ​ന​നം, ജാ​തി വി​വേ​ച​നം, അ​വ​ർ​ണ​ര്‍ക്ക് നേ​രെ​യു​ള്ള അ​ക്ര​മം, തീ​വ്ര ഹി​ന്ദു​ത്വ സം​ഘ​ട​ന​ക​ള്‍‍ക്കെ​തി​രാ​യ നി​ല​പാ​ട് എ​ന്നി​വ​ക്കെ​തി​രെ​യാ​ണ് ഗൗ​രി തൂ​ലി​ക ച​ലി​പ്പി​ച്ച​ത്. അ​തി​നാ​ല്‍ ത​ന്നെ നി​ര​വ​ധി ശ​ത്രു​ക്ക​ളും ഗൗ​രി​ക്കു​ണ്ടാ​യി​രു​ന്നു.

സ്വ​ന്തം പ്ര​ത്യ​യ ശാ​സ്ത്ര​ത്തി​ല്‍ അ​ടി​യു​റ​ച്ചു പ്ര​വ​ര്‍ത്തി​ച്ച​തി​നാ​ല്‍ സ​ഹോ​ദ​ര​ന്‍ പോ​ലും ഗൗ​രി​ക്ക് എ​തി​രാ​യി നി​ന്ന കാ​ലം ഉ​ണ്ടാ​യി​രു​ന്നു. ബി.​ജെ.​പി നേ​താ​ക്ക​ള്‍ക്ക് എ​തി​രെ​യും കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ള്‍ക്ക് എ​തി​രെ​യും ലേ​ഖ​ങ്ങ​ള്‍ എ​ഴു​തി​യ​തി​ന്‍റെ പേ​രി​ല്‍ നി​ര​വ​ധി ത​വ​ണ കോ​ട​തി ക​യ​റി​യി​റ​ങ്ങേ​ണ്ടി വ​ന്നു. ദ​ക്ഷി​ണ ക​ന്ന​ഡ ജി​ല്ല​യി​ൽ അ​വ​ർ​ക്കെ​തി​രെ മൂ​ന്ന് കേ​സു​ക​ൾ ഫ​യ​ൽ ചെ​യ്തി​രു​ന്നു. സ​മൂ​ഹം ന​ക്സ​ലി​സ്റ്റ് അ​നു​ഭാ​വി എ​ന്നു ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ക്കു​മ്പോ​ഴും അ​ത് സാ​ധൂ​ക​രി​ക്കു​ന്ന മ​തി​യാ​യ തെ​ളി​വു​ക​ള്‍ ഇ​ന്നും അ​ജ്ഞാ​ത​മാ​ണ്. തു​റ​ന്നു​പ​റ​ച്ചി​ലു​ക​ള്‍ അ​വ​രു​ടെ സൗ​ഹൃ​ദ ബ​ന്ധ​ങ്ങ​ളി​ല്‍ പോ​ലും വി​ള്ള​ലു​ക​ള്‍ വീ​ഴ്ത്തി.

ജാ​തി​വ്യ​വ​സ്ഥ​യെ ഗൗ​രി പ​ര​സ്യ​മാ​യി വി​മ​ർ​ശി​ച്ചി​രു​ന്നു. ഹി​ന്ദു ജാ​ഗ​ര​ണ വേ​ദി​കെ ഗ്രൂ​പ്പി​നെ​തി​രെ​യു​ള്ള ഗൗ​രി​യു​ടെ പ​രാ​മ​ര്‍ശ​ങ്ങ​ളാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​ത് എ​ന്നാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ല്‍. കൊ​ല​പാ​ത​ക​ത്തി​ന് ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ഗൗ​രി​യു​ടെ വീ​ടി​ന​ടു​ത്ത് ചി​ല​രെ സം​ശ​യാ​സ്പ​ദ​മാ​യ രീ​തി​യി​ല്‍ ക​ണ്ടി​രു​ന്നു​വെ​ന്നും ഇ​തേ​ക്കു​റി​ച്ച് ഗൗ​രി​യോ​ട് പ​റ​ഞ്ഞി​രു​ന്നു​വെ​ന്നും സ​ഹോ​ദ​രി​യും ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​യു​മാ​യ ക​വി​ത ല​ങ്കേ​ഷ് ക​ർ​ണാ​ട​ക സം​ഘ​ടി​ത കു​റ്റ​കൃ​ത്യ നി​യ​ന്ത്ര​ണ നി​യ​മ (കെ.​സി.​ഒ.​സി.​എ) പ്ര​ത്യേ​ക കോ​ട​തി​യി​ൽ മൊ​ഴി ന​ൽ​കി​യി​രു​ന്നു.

സെ​പ്റ്റം​ബ​ര്‍ അ​ഞ്ചി​ന് വെ​ടി​യേ​റ്റ് ര​ക്ത​ത്തി​ൽ കു​ളി​ച്ച ഗൗ​രി​യു​ടെ മൃ​ത​ദേ​ഹം ആ​ദ്യം ക​ണ്ട​തും ക​വി​ത​യാ​യി​രു​ന്നു ഹി​ന്ദു​ത്വ​ത്തി​നെ​തി​രാ​യ എ​ഴു​ത്തു​ക​ൾ​ക്കും പ്ര​സം​ഗ​ങ്ങ​ൾ​ക്കും ഗൗ​രി​യെ വ​ല​തു​പ​ക്ഷ, ജാ​തി സം​ഘ​ട​ന​ക​ൾ ല​ക്ഷ്യം വ​ച്ചി​രു​ന്നു​വെ​ന്നും ക​വി​ത കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. സ​മൂ​ഹം ഞെ​ട്ട​ലോ​ടെ ക​ണ്ട കേ​സി​ന്‍റെ വി​ചാ​ര​ണ ആ​രം​ഭി​ക്കാ​ന്‍ നാ​ലു വ​ര്‍ഷ​ത്തോ​ള​മെ​ടു​ത്തു. പ​ല പ്ര​തി​സ​ന്ധി​ക​ള്‍ക്കി​ട​യി​ലും കേ​സ് വി​ചാ​ര​ണ മു​ന്നോ​ട്ട് നീ​ങ്ങി. ഒ​ടു​വി​ല്‍ വി​ചാ​ര​ണ നീ​ണ്ടു പോ​കു​ന്നു എ​ന്ന കാ​ര​ണം പ​റ​ഞ്ഞു പ്ര​തി​ക​ളെ ഓ​രോ​രു​ത്ത​രെ​യും നി​യ​മ​ത്തി​ന്‍റെ നൂ​ലി​ഴ​യി​ല്‍കു​ടു​ങ്ങാ​തെ സ്വ​ത​ന്ത്ര​മാ​ക്കു​മ്പോ​ള്‍ സ​ത്യ​വും ധ​ര്‍മ്മ​വും നീ​തി​യും മ​രി​ക്കു​ക​യാ​ണോ എ​ന്ന് സ​മൂ​ഹം ആ​ശ​ങ്ക​പ്പെ​ടു​ക​യാ​ണ്.

പ്ര​തി​ക​ൾ​ക്ക് പു​റ​ത്തി​റ​ങ്ങി​യ ശേ​ഷം സാ​മൂ​ഹി​ക അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന​ത് അ​പ​ക​ട​ക​ര​മാ​ണ് എ​ന്ന ചി​ന്ത​ക​ൻ ശി​വ​സു​ന്ദ​റി​ന്‍റെ ആ​ശ​ങ്ക ന​മു​ക്ക് ഇ​തോ​ടൊ​പ്പം ചേ​ര്‍ത്തു വാ​യി​ക്കാം. മ​ക​ള്‍ക്ക് നീ​തി ല​ഭി​ക്കാ​തെ ഇ​ക്ക​ഴി​ഞ്ഞ ജൂ​ണ്‍ 15 നാ​ണ് അ​മ്മ ഇ​ന്ദി​ര ല​ങ്കേ​ഷ് മ​ര​ണ​മ​ട​ഞ്ഞ​ത്. നി​സ്വാ​ര്‍ഥ മാ​ധ്യ​മ ധ​ര്‍മ്മം നി​ര്‍വ​ഹി​ച്ച​തി​ന്‍റെ പേ​രി​ല്‍ ബ​ലി​യാ​ടാ​യി തീ​ര്‍ന്ന അ​നേ​കം മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​രു​ടെ കൂ​ട്ട​ത്തി​ലെ പ്ര​മു​ഖ വ്യ​തി​ത്വ​മാ​യ ഗൗ​രി ല​ങ്കേ​ഷി​ന്‍റെ ഓ​ര്‍മ്മ​ക​ള്‍ക്ക് മു​മ്പി​ല്‍ ശി​ര​സ് ന​മി​ക്കാ​തെ ഒ​രു സെ​പ്തം​ബ​ര്‍ അ​ഞ്ചും ക​ട​ന്നു പോ​കു​ന്നി​ല്ല. നീ​തി ല​ഭി​ക്കും കാ​ലം വി​ദൂ​ര​മാ​കാ​തി​രി​ക്ക​ട്ടെ.

കേ​സി​ന്‍റെ നാ​ള്‍ വ​ഴി

കു​റ്റാ​രോ​പി​ത​രാ​യ 17 പ്ര​തി​ക​ളു​ടെ വി​ചാ​ര​ണ​ക്ക് ഏ​ഴാ​മ​ത്തെ ജ​ഡ്ജി​യെ ഇ​ക്ക​ഴി​ഞ്ഞ ജൂ​ണി​ല്‍ നി​യോ​ഗി​ച്ചു. കേ​സ് വി​ചാ​ര​ണ ന​ട​ത്തി​യി​രു​ന്ന മു​ൻ ജ​ഡ്ജി എം. ​ച​ന്ദ്ര​ശേ​ഖ​ർ റെ​ഡ്ഡി​യെ ക​ർ​ണാ​ട​ക ഹൈ​കോ​ട​തി​യി​ലെ മു​തി​ർ​ന്ന പ​ദ​വി​യി​ലേ​ക്ക് സ്ഥ​ലം മാ​റ്റി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് പു​തി​യ ജ​ഡ്ജി​യു​ടെ നി​യ​മ​നം ന​ട​ത്തി​യ​ത്. കേ​സ് അ​ന്വേ​ഷ​ണ ചു​മ​ത​ലു​ള്ള കെ.​എ​സ്. ഭ​ര​ത് കു​മാ​ർ ജൂ​ണ്‍ 10ന് ​വി​ചാ​ര​ണ ആ​രം​ഭി​ച്ചു. കേ​സി​ൽ പ്രോ​സി​ക്യൂ​ഷ​ൻ ഹാ​ജ​രാ​ക്കി​യ പ്ര​ധാ​ന​പ്പെ​ട്ട 400ഓ​ളം സാ​ക്ഷി​ക​ളി​ൽ 216-ാമ​ത്തെ സാ​ക്ഷി​യു​ടെ മൊ​ഴി​യാ​ണ് ജ​ഡ്ജി രേ​ഖ​പ്പെ​ടു​ത്തി​യ​ത്. എ​സ്. അ​മ​ര​ണ്ണ​വ​ർ, അ​നി​ൽ കാ​ട്ടി, സി.​എം. ജോ​ഷി, രാ​മ​കൃ​ഷ്ണ ഹു​ദ്ദാ​ർ, ബി. ​മു​ര​ളീ​ധ​ർ പൈ ​തു​ട​ങ്ങി​യ ന്യാ​യാ​ധി​പ​ന്‍ മാ​രാ​ണ് കേ​സി​ൽ മു​മ്പ് വി​ചാ​ര​ണ ന​ട​ത്തി​യി​രു​ന്ന​ത്.

2017 സെ​പ്തം​ബ​ർ അ​ഞ്ചി​ന് രാ​ത്രി ഏ​ട്ടോ​ടെ​യാ​ണ് ബം​ഗ​ളൂ​രു ആ​ർ.​ആ​ർ ന​ഗ​റി​ലെ വീ​ട്ടു​മു​റ്റ​ത്ത് ഗൗ​രി ല​​ങ്കേ​ഷ് അ​ക്ര​മി​ക​ളു​ടെ വെ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ടു​ന്ന​ത്. ഏ​ക​ദേ​ശം ഒ​രു വ​ര്‍ഷ​ത്തി​ന് ശേ​ഷം 2018 ന​വം​ബ​ർ 23ന് ​ബി.​കെ സി​ങി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘം 18 പേ​രെ പ്ര​തി​ചേ​ർ​ത്ത് 9,325 പേ​ജു​ള്ള കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. കോ​വി​ഡ് ലോ​ക്ക്ഡൗ​ണും സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളും മൂ​ലം ഏ​ക​ദേ​ശം നാ​ല് വ​ർ​ഷ​ത്തി​ന് ശേ​ഷം 2022 ജൂ​ലൈ നാ​ലി​നാ​ണ് വി​ചാ​ര​ണ ആ​രം​ഭി​ച്ച​ത്.

സ​നാ​ത​ൻ സ​ൻ​സ്ത ഉ​ൾ​പ്പെ​ടെ​യു​ള്ള തീ​വ്ര​ഹി​ന്ദു​ത്വ സം​ഘ​ട​ന​ക​ളു​മാ​യി ബ​ന്ധ​മു​ള്ള പ​ര​ശു​റാം വാ​ഗ് മോ​ർ, അ​മോ​ല്‍ കാ​ലെ, അ​മി​ത് ദെ​ഗ്‌​വെ​ക​ര്‍, സു​ജി​ത് കു​മാ​ര്‍, ഗ​ണേ​ഷ് മി​സ്‌​കി​ന്‍, അ​മി​ത് ബ​ഡ്ഡി, ഭ​ര​ത് ഖു​രാ​നെ, എ​ച്ച്.​എ​ല്‍. സു​രേ​ഷ്, രാ​ജേ​ഷ് ബം​ഗേ​ര, സു​ധ​ന്‍വ ഗൊ​ന്ദ​ലെ​ക​ര്‍, ശ​ര​ദ് ക​ല​സ്‌​ക​ര്‍, മോ​ഹ​ന്‍ നാ​യ​ക്, വാ​സു​ദേ​വ് സൂ​ര്യ​വം​ശി, മ​നോ​ഹ​ര യാ​ദ​വെ, ശ്രീ​കാ​ന്ത് പ​ങ്കാ​ര്‍ക​ര്‍, കെ.​ടി. ന​വീ​ന്‍ കു​മാ​ര്‍, റു​ഷി​കേ​ശ് ദ്യോ​ദി​ക​ര്‍, വി​കാ​സ് പീ​ട്ടീ​ല്‍ എ​ന്നി​വ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ള്‍.

അ​മോ​ൽ കാ​ലെ​യാ​ണ് ഒ​ന്നാം പ്ര​തി. പ​ര​ശു​റാം വാ​ഗ്​ മോ​ർ ഗൗ​രി ല​ങ്കേ​ഷി​നു​നേ​രെ വെ​ടി​യു​തി​ർ​ത്ത​തെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ൽ. അ​മി​ത് ദേ​ഗ്വെ​ക്ക​റും സു​ജി​ത് കു​മാ​റു​മാ​ണ് കൊ​ല​പാ​ത​കം ആ​സൂ​ത്ര​ണം ചെ​യ്ത​തും ഗൂ​ഡാ​ലോ​ച​ന ന​ട​ത്തി​യ​തും. ഗൗ​രി ല​ങ്കേ​ഷി​ന്‍റെ ഘാ​ത​ക​ർ​ക്ക് ന​രേ​ന്ദ്ര ദ​ഭോ​ൽ​ക്ക​ർ, ഗോ​വി​ന്ദ് പ​ൻ​സാ​രെ, എം.​എം. ക​ൽ​ബു​ർ​ഗി എ​ന്നി​വ​രു​ടെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നും എ​സ്.​ഐ.​ടി അ​ന്വേ​ഷ​ണ​ത്തി​നി​ടെ ക​ണ്ടെ​ത്തി​യി​രു​ന്നു.

കേ​സ് അ​ന്വേ​ഷി​ച്ച ഭൂ​രി​ഭാ​ഗം പേ​രും സ്ഥ​ലം​മാ​റ്റം, സ്ഥാ​ന​ക്ക​യ​റ്റം എ​ന്നി​വ മൂ​ല​മാ​ണ് മാ​റി​യ​ത്. ഗൗ​രി ല​ങ്കേ​ഷ് കേ​സി​ന്‍റെ വി​ചാ​ര​ണ​ക്കാ​യി പ്ര​ത്യേ​ക കോ​ട​തി സ്ഥാ​പി​ക്കാ​ൻ സ​ർ​ക്കാ​ർ ര​ണ്ടു​ത​വ​ണ അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഹൈ​കോ​ട​തി ഇ​തി​ന് അ​നു​മ​തി ന​ൽ​കി​യി​ല്ല. ഇ​തു​പോ​ലു​ള്ള നി​ര​വ​ധി കേ​സു​ക​ൾ തീ​ർ​പ്പാ​ക്കാ​തെ കെ​ട്ടി​ക്കി​ട​ക്കു​ന്നു​ണ്ടെ​ന്നും അ​തി​നാ​ൽ കേ​സ് ന​ട​ത്തി​പ്പി​നാ​യി പ്ര​ത്യേ​ക കോ​ട​തി സ്ഥാ​പി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നു​മാ​യി​രു​ന്നു ഹൈ​കോ​ട​തി​യു​ടെ നി​ല​പാ​ട് എ​ന്നും ചി​ന്ത​ക​ൻ ശി​വ​സു​ന്ദ​ർ പ​റ​ഞ്ഞു.

മു​മ്പ് ര​ണ്ട് സാ​ക്ഷി​ക​ൾ മൊ​ഴി മാ​റ്റി​പ്പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ പ്ര​ധാ​ന​പ്പെ​ട്ട സാ​ക്ഷി​ക​ളാ​രും തി​രു​ത്തി​പ്പ​റ​ഞ്ഞി​ട്ടി​ല്ല. കേ​സ് ഇ​പ്പോ​ഴും ശ​ക്ത​മാ​യി​ത്ത​ന്നെ നി​ല​നി​ൽ​ക്കു​ന്നു​ണ്ട് എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഗൗ​രി ല​ങ്കേ​ഷ് കൊ​ല​പാ​ത​ക​ത്തി​ലെ പ്ര​തി​യാ​യ ശ്രീ​കാ​ന്ത് പ​ങ്കാ​ർ​ക്ക​ർ 13-ാം വാ​ർ​ഡി​ൽ നി​ന്ന് ജ​ൽ​ന മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​നി​ലേ​ക്ക് 2026 ജ​നു​വ​രി​യി​ല്‍ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യി​ച്ചു. സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യ പ​ങ്കാ​ർ​ക്ക​ർ എ​തി​രാ​ളി​യാ​യ ബി.​ജെ.​പി​യു​ടെ റാ​വു​സാ​ഹെ​ബ് ധോ​ബ്ലെ​യെ 2,621 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

ഗൗ​രി ല​ങ്കേ​ഷ് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് 2018ൽ ​അ​ദ്ദേ​ഹം അ​റ​സ്റ്റി​ലാ​യ​ത്. 2024ൽ ​ക​ർ​ണാ​ട​ക ഹൈ​കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു. തു​ട​ര്‍ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്ന​തും വി​ജ​യി​ക്കു​ന്ന​തും. ക​ര്‍ണാ​ട​ക സം​ഘ​ടി​ത കു​റ്റ​നി​യ​മ​ത്തി​നു വേ​ണ്ടി​യു​ള്ള പ്ര​ത്യേ​ക കോ​ട​തി​യി​ലാ​ണ് വി​ചാ​ര​ണ ന​ട​ക്കു​ന്ന​ത്. ഒ​രു പ്ര​തി​യെ ഇ​പ്പോ​ഴും ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. നി​യ​മ​ന​ട​പ​ടി​ക​ളി​ലു​ണ്ടാ​യ കാ​ല​താ​മ​സം ചൂ​ണ്ടി​ക്കാ​ട്ടി അ​റ​സ്റ്റി​ലാ​യ 17 പ്ര​തി​ക​ൾ​ക്കും കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Nine years since Gauri Lankesh's death
Next Story