Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലാലുവിന്റെ...

ലാലുവിന്റെ കുടുംബവാഴ്ചക്കെതിരെ നിതീഷ് പോരടിച്ച ബിഹാറിൽ മകന്റെ അരിയിട്ടുവാഴ്ച

text_fields
bookmark_border
ലാലുവിന്റെ കുടുംബവാഴ്ചക്കെതിരെ നിതീഷ് പോരടിച്ച ബിഹാറിൽ മകന്റെ അരിയിട്ടുവാഴ്ച
cancel
camera_alt

നിതീഷ് കുമാർ 

ന്യൂഡൽഹി: മക്കളെ രാഷ്ട്രീയത്തിൽ കൊണ്ടുവന്ന ലാലു പ്രസാദ് യാദവിന്റെ കുടുംബവാഴ്ചക്കെതിരെ മുഖ്യമന്ത്രി നിതീഷ് കുമാർ നിരന്തരം പോരടിച്ച ബിഹാറിൽ ഇനി രാഷ്ട്രീയരംഗത്തില്ലാത്ത സ്വന്തം മകൻ നിഷാന്ത് കുമാറിന്റെ അരിയിട്ടുവാഴ്ച. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ മകൻ നിഷാന്ത് കുമാർ രാഷ്‍ട്രീയ പ്രവേശനം കുറിച്ച് മാർച്ച് എട്ടിന് ജെ.ഡി.യുവിൽ ചേരും.

പിതാവ് മുഖ്യമന്ത്രി പദം രാജിവെക്കുമ്പോൾ പുതിയ മന്ത്രിസഭയിൽ ഉപ മുഖ്യമന്ത്രിപദം കാത്തിരിക്കുന്ന നിഷാന്ത് ശനിയാഴ്ച മുതിർന്ന നേതാക്കളുമായും യുവ എം.എൽ.എമാരുമായും ചർച്ച നടത്തി. രാഷ്‍ട്രീയത്തിൽ നിഷാന്ത് ഇതുവരെ താൽപര്യം കാട്ടിയിരുന്നില്ല.

ആർ.ജെ.ഡിയുടെ തേജസ്വി യാദവ്, ലോക് ജനശക്തി പാർട്ടിയുടെ ചിരാഗ് പാസ്വാൻ എന്നിങ്ങനെയുള്ള യുവനേതാക്കളുടെ ഇടയിൽ തന്‍റേതായ സ്ഥാനം അദ്ദേഹം വളർത്തിയെടുക്കേണ്ടതുണ്ട്. ശനിയാഴ്ച പാർട്ടി വർക്കിങ് പ്രസിഡന്‍റ് സഞ്ജയ് കുമാർ ഝായുടെ പറ്റ്‍നയിലെ വസതിയിൽ നടന്ന യോഗത്തിലാണ് നിഷാന്ത് പങ്കെടുത്തത്. പാർട്ടിയിൽ വലിയ ഉത്തരവാദിത്തങ്ങളാണ് അദ്ദേഹത്തെ കാത്തിരിക്കുന്നതെന്ന് യോഗത്തിൽ പങ്കെടുത്ത മുതിർന്ന നേതാക്കൾ അഭിപ്രായപ്പെട്ടു.

പൊതുരംഗത്ത് അധികം പ്രത്യക്ഷപ്പെട്ടിട്ടില്ലാത്ത നിഷാന്ത് റാഞ്ചിയിലെ ബിർല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽനിന്ന് സോഫ്റ്റ്‍വെയർ എൻജിനീയറിങ്ങിൽ ബിരുദം എടുത്തിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nithishkumarbihar politicschiefminister
News Summary - Nitish's son's rice-making reign in Bihar, where he fought against Lalu's family rule
Next Story