തബ്ലീഗ് ആസ്ഥാനത്ത് വന്ന 9000 പ്രവര്‍ത്തകരും കൊറോണ ഭീഷണിയിലെന്ന് അധികൃതർ
text_fieldsന്യൂഡൽഹി: നിസാമുദ്ദീനിലെ തബ്ലീഗ് ആസ്ഥാനത്ത് കോവിഡ് ബാധ കെണ്ടത്തിയതിനെ തുടര്‍ ന്ന് വിസ റദ്ദാക്കിയ തബ്ലീഗ് അനുയായികൾക്കെതിരെ 2005ലെ ദുരന്തപരിപാലന നിയമവും വി ദേശികള്ക്കുള്ള 1946ലെ നിയമവും ലംഘിച്ചതിന് നടപടിയെടുക്കണമെന്ന് സംസ്ഥാന പൊലീസ് മേ ധാവികൾക്ക് ആഭ്യന്തര മന്ത്രി അമിത് ഷാ നിർദേശം നൽകി. തബ്ലീഗ് ആസ്ഥാനത്ത് വന്ന 9000 പ്രവര്‍ത്തകരും കൊറോണ ബാധയുടെ ഭീഷണിയിലാണെന്നാണ് അധികൃതര്‍ പറയുന്നത്.
അതിന ിടെ, ഡല്‍ഹിയില്‍ കോവിഡ് ബാധ കെണ്ടത്തിയ 219 പേരില്‍ 108 പേരും നിസാമുദ്ദീനിലെ തബ്ലീഗ് ആസ്ഥാനത്ത് വന്നവരാണെന്നും സമ്പര്‍ക്ക വിലക്കിലാക്കിയ കൂടുതല്‍ പേരെ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. പുറത്തെത്തിച്ച 2346 പേരില്‍ 1810 പേരെ സമ്പര്‍ക്കവിലക്കിലാക്കി പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറ്റി.
ഇതില്‍ 36 പേരെ രോഗലക്ഷണങ്ങളെ തുടര്‍ന്ന് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും കെജ്രിവാൾ പറഞ്ഞു. ആസ്ഥാനം ഒഴിപ്പിക്കുന്നതിന് രണ്ടു തവണ നല്കിയ നോട്ടീസും തബ്ലീഗ് നേതാവ് അവഗണിച്ചതായി പൊലീസ് ആരോപിക്കുന്നുണ്ട്്.
മാര്‍ച്ച് 28ന് കുടുംബത്തോടൊപ്പം നിസാമുദ്ദീനില്‍നിന്ന് കാന്തലയിലേക്ക് പോയ തബ്ലീഗ് നേതാവിനായി 14 ആശുപത്രികളിലും പൊലീസ് പരിശോധന നടത്തി. ഡോക്ടറുടെ നിര്‍ദേശപ്രകാരം താന്‍ സ്വയം സമ്പര്‍ക്ക വിലക്കിലാണെന്ന് ബുധനാഴ്ച മൗലാന സഅദ് പറയുന്ന ഓഡിയോ ക്ലിപ്പുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. സാമൂഹിക അകലം പാലിക്കാനുള്ള നിര്‍ദേശം മുസ്ലിംകള്ക്കെതിരായ ഗൂഢാലോചനയാണെന്ന് മാര്‍ച്ച് 23ന് തബ്ലീഗ് ആസ്ഥാനത്ത് പറഞ്ഞ മൗലാന സഅദ് സ്വന്തം നിലക്ക് എല്ലാവരോടും സമ്പര്‍ക്ക വിലക്കില്‍ കഴിയണമെന്നും അത് ഇസ്ലാമിനും ശരീഅത്തിനും എതിരല്ലെന്നും രണ്ടാമത് പുറത്തുവിട്ട ക്ലിപ്പില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ ഓഡിയോ ക്ലിപ്പുകളുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിനും കൊറോണ ബാധയുണ്ടെന്ന സംശയത്തിലാണ് ക്രൈംബ്രാഞ്ച് സംഘം.
സഅദിെൻറ വീട്ടിലെത്തിയ ക്രൈംബ്രാഞ്ച് സംഘം, കേസ് അന്വേഷണവുമായി സഹകരിക്കാനുള്ള നോട്ടീസ് കൈമാറിയിട്ടുണ്ട്.
Latest Video

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.