ജീൻസ് ധരിച്ച് കതിർമണ്ഡപത്തിലെത്തുന്നവളെ ആരും വിവാഹം കഴിക്കില്ലെന്ന് മന്ത്രി
text_fieldsഗോരഖ്പൂർ: ജീൻസ് ധരിച്ച് കല്ല്യാണമണ്ഡപത്തിലെത്തുന്ന പെൺകുട്ടിയെ വിവാഹം കഴിക്കാൻ യുവാക്കളാരും തയാറാകില്ലെന്ന കേന്ദ്രസഹമന്ത്രിയുടെ പ്രസ്താവന വിവാദത്തിൽ. ഞായറാഴ്ച ഗോരഖ്പൂർ ക്ഷേത്രത്തിൽ നടന്ന മഹാറാണാ പ്രതാപ് ശിക്ഷ പരിഷത്തിെൻറ സ്ഥാപന ദിനചടങ്ങിൽ സംസാരിക്കവെയാണ് മാനവവികസന സഹമന്ത്രി സത്യപാൽ സിങ്ങിെൻറ വിവാദ ജീൻസ് പ്രസ്താവന.
‘‘വിവാഹമണ്ഡപത്തിലേക്ക് ജീൻസ് ധരിച്ച് വരുന്ന പെൺകുട്ടിയെ ആരും വിവാഹം കഴിക്കില്ല. അതുപോലെ സന്ന്യസിമാർ പരമ്പരാഗത വസ്ത്രധാരണത്തിൽ നിന്നും മാറി ജീൻസ് ധരിച്ചെത്തിയാലും ആരും ബഹുമാനിക്കില്ല’’^ സത്യപാൽ സിങ് പറഞ്ഞു. ഇന്ത്യൻ സംസ്കാരത്തിലെ വസ്ത്രധാരണത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രചിച്ച രണ്ട് പുസ്തകങ്ങളുടെ പ്രകാശനവും നടന്നു.
വിദ്യാർഥികൾ പെങ്കടുത്ത ചടങ്ങിൽ പരാമ്പരാഗത വസ്ത്രധാരണത്തെ പൊലിപ്പിച്ചും പെൺകുട്ടികൾ ജീൻസ് പാൻറ്സ് ധരിക്കുന്നതിനെതിരായുമുള്ള മന്ത്രിയുടെ പ്രസ്താവനയെ പ്രതിപക്ഷ നേതാക്കൾ രൂക്ഷമായി വിമർശിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.