ജയലളിതയുടെ മരണത്തിന് കാരണം അണുബാധയും ഹൃദായാഘാതവും
text_fieldsചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണം അണുബാധയും തുടർന്നുണ്ടായ ഹൃദയാഘാതവും മൂലമെന്ന് ചികിത്സിച്ച ഡോക്ടർമാരുടെ വെളിെപ്പടുത്തൽ. രക്തത്തിലുണ്ടായ അണുബാധയെ തുടർന്ന് ചികിത്സ തേടിയ ജയലളിത ആരോഗ്യം വീണ്ടെടുക്കുന്നതിനിടെ അപ്രതീക്ഷിതമായി ഹൃദയാഘാതം ഉണ്ടാവുകയായിരുന്നുവെന്ന് അപ്പോളോ ആശുപത്രിയിൽ അവെര ചികിത്സിച്ച ലണ്ടനിൽ നിന്നുളള ഡോ.റിച്ചാർഡ് ബേൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ജയലളിതയുടെ മരണത്തെ കുറിച്ചുള്ള ദുരൂഹത നീക്കാൻ സർക്കാറിെൻറ ആവശ്യപ്രകാരമാണ് വാർത്താസമ്മേളനം വിളിച്ചതെന്ന് ഡോ. ബേൽ പറഞ്ഞു.
ജയലളിതക്ക് രക്തത്തിൽ ബാക്ടീരിയയുടെ അണുബാധയുണ്ടായിരുന്നു. ശ്വാസ തടസം അനുഭവെപ്പട്ടിരുന്നു. പ്രമേഹം, മൂത്ര സംബന്ധിയായ രോഗങ്ങൾ, നിർജ്ജലീകരണം എന്നിവ കൂടാതെ ചില അവയവങ്ങൾക്ക് തകരാറുകളും ഉണ്ടായിരുന്നു. കൂടിയ രക്തസമ്മർദ്ദം അവരുടെ അവസ്ഥ മോശമാക്കിയെന്നും ഡോ. ബേൽ പറഞ്ഞു.
രക്തദൂഷണവുമായാണ് അവർ ആശുപത്രിയിൽ ആദ്യമായെത്തുന്നത്. അപ്പോൾ അവർക്ക് നല്ല ബോധമുണ്ടായിരുന്നു. ചികിത്സയോട് പ്രതികരിച്ചിരുന്നു. അവരെ സാധാരണ നിലയിലേക്ക് കൊണ്ടുവരികയായിരുന്നു ആദ്യം ചെയ്തത്. മരുന്നുപയോഗിച്ച് മുഖത്തെ ചില പാടുകൾ മായ്ച്ചിട്ടുണ്ടെങ്കിലും അവയവമാറ്റം നടത്തിയിട്ടില്ലെന്നും ഡോ. ബേൽ പറഞ്ഞു.
ജയലളിതയുടെ ആരോഗ്യ വിവരങ്ങൾ അപ്പപ്പോൾ ശശികല, മുഖ്യമന്ത്രി, സെക്രട്ടറിമാർ, മറ്റു മന്ത്രിമാർ എന്നിവരെ അറിയിക്കാറുണ്ട്. ജയലളിത കാണാൻ ആഗ്രഹിച്ചവെര മാത്രമേ അവരുടെ അടുത്തേക്ക് കയറ്റി വിട്ടിട്ടുള്ളൂവെന്നും അപ്പോളോ ആശുപത്രി അധികൃതർ വിശദീകരിച്ചു.
ആരോഗ്യം വീണ്ടെടുക്കുന്നതിനിടെ പെെട്ടന്ന് പിന്നെയും അവസ്ഥ മോശമാവുകയായിരുന്നു. കിടക്കയിൽ നിന്നെഴുന്നേറ്റ് ഒന്നു രണ്ട് സ്റ്റെപ്പ് നടക്കാൻ തുടങ്ങുന്നതിനിടെയാണ് ഹൃദയാഘാതം ഉണ്ടായത്. ലണ്ടനിലേക്ക് മാറ്റുന്നതിനെ കുറിച്ച് ചർച്ച വന്നെങ്കിലും അത് അപകടം വർധിപ്പിക്കുമെന്നതിനാലും ജയലളിത രാജ്യം വിടാൻ ആഗ്രഹിച്ചില്ല എന്നതിനാലും ഉപേക്ഷിക്കുകയായിരുന്നെന്ന് ഡോ. ബേൽ പറഞ്ഞു. ഹൃദയാഘാതം വന്നതിനെ തുടർന്ന് അവർക്ക് ജീവൻ രക്ഷാ ഉപകരണമായ EGMO ഘടിപ്പിച്ചു. എന്നാൽ 24 മണിക്കൂറിനു ശേഷവും ഹൃദയം പ്രവർത്തിച്ചില്ല. എല്ലാ ഡോക്ടർമാരെയും വിവിരം അറിയിച്ചു. ബന്ധപ്പെട്ടവരേയും. ഇതല്ലാതെ അപ്പോളോ ആശുപത്രിയിൽ ഒരു ഗൂഢാലോചനയും നടന്നിട്ടില്ലെന്നും തങ്ങളുടെ കഴിവിെൻറ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും ഡോ.ബേൽ അറിയിച്ചു.
ജയയുടെ മരണത്തെ തുടർന്നുണ്ടായ രാഷ്ട്രീയ സമ്മർദ്ദത്തെ കുറിച്ച് ചോദിച്ചപ്പോൾ തങ്ങൾ ഡോക്ടർമാരാണ് നയതന്ത്രജ്ഞരല്ലെന്നും ചികിത്സ സംബന്ധിച്ച ചോദ്യങ്ങൾ മാത്രം മതിയെന്നും അവർ പ്രതികരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.