പുതിയ പാർട്ടി പ്രഖ്യാപിക്കാതെ സചിൻ പൈലറ്റിന്റെ റാലി
text_fieldsന്യൂഡൽഹി: പുതിയ പാർട്ടി രൂപവത്കരിക്കുമെന്ന അഭ്യൂഹങ്ങൾക്ക് തടയിട്ട് രാജസ്ഥാനിലെ കോൺഗ്രസ് വിമത നേതാവ് സചിൻ പൈലറ്റിന്റെ റാലി. പിതാവ് രാജേഷ് പൈലറ്റിന്റെ ചരമവാർഷികത്തിൽ ദോസയിൽ സംഘടിപ്പിച്ച റാലിയിൽ സചിൻ പുതിയ പാർട്ടി പ്രഖ്യാപനം നടത്തിയില്ല. അതേസമയം, വസുന്ധരെ രാജെയുടെ നേതൃത്വത്തിലുള്ള മുൻ ബി.ജെ.പി സർക്കാറിനെതിരായ അഴിമതി ആരോപണത്തിൽ അന്വേഷണം വേണമെന്ന് ആവർത്തിച്ചു.
ഭരണത്തിൽ കുറവുകളുണ്ടായാൽ മറ്റുള്ളവരെ കുറ്റം പറയാതെ തിരുത്തുകയാണ് വേണ്ടതെന്ന് അശോക് ഗഹ്ലോട്ട് സർക്കാറിന് നേരെയുള്ള ഒളിയമ്പായി സചിൻ തുടർന്നു.
പദവികളുണ്ടെങ്കിലും ഇല്ലെങ്കിലും ജനങ്ങൾ നാം പറയുന്നതാണ് അളന്നുനോക്കുന്നത്. വിശ്വസ്തതയാണ് തന്റെ ഏറ്റവും വലിയ കൈമുതൽ. ആരെയും അപകീർത്തിപ്പെടുത്താനുള്ള ആവശ്യങ്ങളല്ല താൻ ഉന്നയിച്ചത്. യുവാക്കളെയും അവരുടെ ഭാവിയെയും കുറിച്ചോർത്താണ് താൻ ശബ്ദമുയർത്തിയത്. തെറ്റിനെതിരെ ശബ്ദമുയർത്തുന്നത് തുടരുമെന്ന് സചിൻ വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.